കേരളത്തിൽ ഹെഡ് ലൈറ്റില്ലാതെ ടോർച്ചിന്റെ വെളിച്ചത്തിൽ ട്രെയിൻ ഓടിയത് കിലോമീറ്ററുകൾ

Web Desk
Posted on June 10, 2018, 11:19 am

ഷൊർണൂർ: ഹെഡ് ലൈറ്റില്ലാതെ നിറയെ യാത്രക്കാരുമായി ട്രെയിൻ കിലോമീറ്ററുകൾ താണ്ടിയത് ടോർച്ചിന്റെ വെളിച്ചത്തിൽ. 22637 നമ്പർ ചെന്നൈ-മംഗലാപുരം വെസ്​റ്റ്​ കോസ്​റ്റ്​ എക്സ്പ്രസ് ട്രെയിനാണ് വെള്ളിയാഴ്ച രാത്രി ടോർച്ച്​ വെളിച്ചത്തിൽ കിലോമീറ്ററുകളോളം ഓടിയത്.

കുറ്റിപ്പുറം മുതൽ കോഴിക്കോട് വരെയായിരുന്നു അപകടം ഏറെ നിറഞ്ഞ ഈ യാത്ര. ഷൊർണൂരിൽ രാത്രി പത്തേകാലോടെ എത്തേണ്ട ട്രെയിൻ മണിക്കൂറോളം വൈകിയാണ് എത്തിയത്. യാത്ര തുടർന്ന ട്രെയിനി​​​ന്റെ ഹെഡ് ലൈറ്റ് കുറ്റിപ്പുറം സ്​റ്റേഷനിലെത്തുമ്പോഴേക്കും അണഞ്ഞു. മണിക്കൂറിലധികം ശ്രമിച്ചിട്ടും തെളിയിക്കാനായില്ല. പകരം എൻജിൻ ലഭിച്ചതുമില്ല. പിന്നീട്, അസിസ്​റ്റൻറ്​ ലോക്കോ പൈലറ്റ് തെളിയിച്ച ടോർച്ചി​​ന്റെ വെളിച്ചത്തിൽ യാത്ര തുടർന്നു.അരണ്ട വെളിച്ചത്തിൽ വേഗത കുറച്ചായിരുന്നു യാത്രയെങ്കിലും . മഴക്കാലമായതിനാൽ അപകട സാധ്യത കൂടുതൽ ആയിരുന്നു. കോഴിക്കോട് വരെ ട്രെയിൻ ഹെഡ് ലൈറ്റില്ലാതെ ഓടിക്കാൻ അധികൃതർ ആണ് ലോക്കോ പൈലറ്റുമാർക്ക് നിർദേശം നൽകിയത്. വെസ്​റ്റ്​ഹില്ലിൽ ഉണ്ടായിരുന്ന ഗുഡ്സ് ട്രെയിനി​​ന്റെ എൻജിൻ ഘടിപ്പിച്ചു ട്രെയിൻ പിന്നീടുള്ള യാത്ര അവസാനിപ്പിച്ചു.