പണവും വാങ്ങാം, ഐടിയില്‍ പരിശീലനവും; സുവര്‍ണ്ണാവസരം വനിതകള്‍ക്ക്

Web Desk
Posted on April 26, 2019, 5:09 pm

കൊച്ചി: ഐടി രംഗത്ത് വനിതകള്‍ക്ക് ഉന്നത തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഗൂഗിളിന്റെ പിന്തുണയോടെ ടാലന്റ് സ്പ്രിന്റ് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിമന്‍ എന്‍ജിനിയേഴ്‌സ് (ഡബ്ല്യുഇ) എന്നു പേരിട്ടിരിക്കുന്ന പ്രോഗ്രാമിലൂടെ മൂന്ന് വര്‍ഷത്തിനകം 600 വനിത സോഫ്ട്‌വെയര്‍ എന്‍ജിനിയര്‍മാരെ ഇന്ത്യയില്‍ നിന്ന് സൃഷ്ടിക്കുകയാണ് പ്രമുഖ ഐടി പരിശീലന വിദഗ്ധരായ ടാലന്റ് സ്പ്രിന്റിന്റെ ലക്ഷ്യം. വിശദമായ തിരഞ്ഞെടുപ്പ് പ്രക്രിയിലൂടെയാണ് ഐടി വിദ്യാര്‍ഥിനികളില്‍ നിന്ന് കഴിവുള്ളവരെ കണ്ടെത്തുക. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിനു പ്രത്യേക പരിഗണനയും നല്‍കുന്നുണ്ട്.
ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഐടി രംഗത്ത് ഉന്നത ഉദ്യോഗം നേടാനാവുംവിധമുള്ള
പരിശീലനങ്ങള്‍ ടാലന്റ് സ്പ്രിന്റ് നല്‍കും. നൂറു ശതമാനം സ്‌കോളര്‍ഷിപ്പും ഒരു ലക്ഷം രൂപ
വാര്‍ഷിക സ്‌റ്റൈപ്പന്റും പരിശാലനകാലയളവില്‍ ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍
ത്തിയാക്കുന്നവര്‍ക്ക് ഗൂഗിള്‍ കമ്പനിയില്‍ തൊഴില്‍ നേടാന്‍ അവസരം കിട്ടും.
ഐടി കോളജുകളില്‍ മൂന്നാം വര്‍ഷവും നാലാം വര്‍ഷവും പഠിക്കുന്ന വനിതകള്‍ക്കാണ് വുമന്‍
സ് എന്‍ജിനീയേഴ്‌സ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാനാവുക. ഒരു വര്‍ഷമാണ് പരിശീല
നപരിപാടിയുടെ കാലയളവ്. സമ്മര്‍ കോഡിങ് ബൂട്ട് ക്യാംപസ്, ലൈവ് ഓണ്‍ലെന്‍ ക്ലാസുകള്‍,
ഓണ്‍ഗോയിങ് മെന്റര്‍ഷിപ്പ്, സര്‍ട്ടിഫിക്കേഷന്‍, ടീം ബേസ്ഡ് പ്രൊജക്ടുകള്‍ എന്നിവ ഈ പ്രോ
ഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.