സംസ്ഥാനത്ത് 11 ട്രെയിനുകള്‍ ഇന്ന് സര്‍വീസ് നടത്തില്ല

Web Desk
Posted on August 13, 2019, 9:56 am

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം സംസ്ഥാനത്ത് പൂര്‍ണമായും പുന:സ്ഥാപിച്ചില്ല. ചൊവ്വാഴ്ച നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഉള്‍പ്പടെ 11 ട്രെയിനുകള്‍ റദ്ദാക്കി.

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍:
ട്രെയിന്‍ നമ്പര്‍ 12646 ഹസ്രത് നിസാമുദ്ദീന്‍ എറണാകുളം മില്ലേനിയം എക്‌സ്പ്രസ്
ട്രെയിന്‍ നമ്പര്‍ 56381 എറണാകുളം-കായംകുളം പാസഞ്ചര്‍
ട്രെയിന്‍ നമ്പര്‍ 56382 കായംകുളം-എറണാകുളം പാസഞ്ചര്‍
ട്രെയിന്‍ നമ്പര്‍ 66302 കൊല്ലംഎറണാകുളം മെമു
ട്രെയിന്‍ നമ്പര്‍ 66303 എറണാകുളം-കൊല്ലം മെമു
ട്രെയിന്‍ നമ്പര്‍ 56387 എറണാകുളം കായംകുളം പാസഞ്ചര്‍
ട്രെയിന്‍ നമ്പര്‍ 56388 കായംകുളം — എറണാകുളം പാസഞ്ചര്‍
ട്രെയിന്‍ നമ്പര്‍ 66307 എറണാകുളം- കൊല്ലം മെമു
ട്രെയിന്‍ നമ്പര്‍ 66308 കൊല്ലംഎറണാകുളം മെമു
ട്രെയിന്‍ നമ്പര്‍ 66309 എറണാകുളം- കൊല്ലം മെമു
ട്രെയിന്‍ നമ്പര്‍ 56664 കോഴിക്കോട്- തൃശൂര്‍ പാസഞ്ചര്‍.

ഷൊര്‍ണൂര്‍ കോഴിക്കോട് പാതയിലെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പകല്‍ 12.30ന് പരീക്ഷണയോട്ടം നടത്തി. രണ്ടുദിവസത്തിനകം സര്‍വീസുകള്‍ പൂര്‍ണമായും നടത്താനാകുമെന്ന് റെയില്‍വേ അറിയിച്ചു. എങ്കിലും നിരവധി ട്രെയിനുകള്‍ തിങ്കളാഴ്ചയും റദ്ദാക്കി.

അതേസമയം നാലു ദിവസമായി മുടങ്ങിക്കിടന്ന ഷൊര്‍ണൂര്‍— തിരുവനന്തപുരം ഭാഗത്തേക്കുള്ള സര്‍വീസ് ഞായറാഴ്ച പുനഃസ്ഥാപിച്ചു. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസുകള്‍ തിങ്കളാഴ്ച വൈകിട്ടോടെ സാധാരണഗതിയിലായി. വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയവര്‍ക്കും യാത്രതുടരാന്‍ കഴിയാത്തവര്‍ക്കുമായി ചെന്നൈ സെന്‍ട്രല്‍ എറണാകുളം സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തി. എറണാകുളം പട്‌ന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എറണാകുളത്തുനിന്നും സര്‍വീസ് നടത്തും. തിങ്കളാഴ്ച റദ്ദാക്കിയ എറണാകുളം ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് ചൊവ്വാഴ്ച എറണാകുളത്ത് നിന്നും സര്‍വീസ് നടത്തുമെന്നും റയില്‍വേ അധികൃതര്‍ അറിയിച്ചു.