Thursday
12 Dec 2019

ട്രെയിനുകള്‍ കുടുങ്ങി, യാത്രക്കാര്‍ വലയുന്നു

By: Web Desk | Saturday 20 July 2019 8:32 PM IST


കൊല്ലം: ശാസ്താംകോട്ടക്കടുത്ത് റെയില്‍വേ വൈദ്യുതി ലൈനില്‍ എന്‍ജിനിലെ പാന്റോഗ്രാഫ് കുരുങ്ങി തീ കത്തിയതു മൂലം ഉച്ചക്കു ശേഷം റെയില്‍ യാത്രാ സംവിധാനം പാടേ പാളം തെറ്റി.
യഥാസമയം, റെയില്‍വേ അധികൃതര്‍ ഇത് അറിയിക്കാതിരുന്നതിനാല്‍ ആയിരക്കണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി ഉച്ചക്ക് 2.30 ന് ശാസ്താംകോട്ടക്കു സമീപം ബാംഗ്ലൂരിലേക്കുള്ള ഐലന്‍ഡ് എക്‌സപ്രസിന്റെ വൈദ്യുതി സ്വീകരണി ( പാന്‍റോ ഗ്രാഫ്) ലൈനില്‍ ഉടക്കി തീ കത്തി തകരാറാവുകയായിരുന്നു. ഇത് 4.30ന് ശരിയാക്കി. തകരാറിലായ ലൈന്‍ ശരിയാക്കല്‍ രാത്രിയും പുരോഗമിക്കുകയാണ്. ട്രെയിനുകള്‍ വഴിയില്‍ കുടുങ്ങി തിരുവനന്തപുരം ഭാഗത്തേക്കുള്ള ലൈനിലൂടെ തീവണ്ടികള്‍ കടത്തി വിടുന്നുണ്ടെകിലും ഏറെ വൈകുകയാണ്.

You May Also Like This:

Related News