എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

Web Desk
Posted on October 07, 2018, 2:44 pm

എറണാകുളം: എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം. ചാലക്കുടിയിലും ഒല്ലൂരിലും അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ്  ട്രെയിനുകള്‍ക്ക്  റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ പ്രളയത്തെത്തുടര്‍ന്ന് ഈ ഭാഗത്തെ ട്രാക്കിനടിയില്‍നിന്ന് മണ്ണ് ഒലിച്ചുപോയിരുന്നു. അതേ സ്ഥലത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പെയ്ത മഴയിലാണ് ട്രാക്കിനോട് ചേര്‍ന്ന പ്രദേശത്ത് വീണ്ടും മണ്ണിടിഞ്ഞത്.  ഒല്ലൂരില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 10, 12, 13 തീയതികളിലും ട്രെയിന്‍ ഗതാഗത നിയന്ത്രണം തുടരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ 16128 ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് ഓടുക. രാത്രി 11.25നാണ് പുറപ്പെടുക. 16348 മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസ് തൃശൂരില്‍ ഒന്നരമണിക്കൂറും 10ന് 22619 ബിലാസ്പൂര്‍ തിരുന്നെല്‍വേലി ട്രെയിന്‍ തൃശൂരില്‍ മൂന്നുമണിക്കൂറും പിടിച്ചിടും. 7ന് 22634 നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ് തൃശൂരില്‍ അരമണിക്കൂറും 07115 ഹൈദരാബാദ് കൊച്ചുവേളി എക്‌സ്പ്രസ് പാലക്കാട് ഡിവിഷനില്‍ രണ്ടു മണിക്കൂറും പിടിച്ചിടുമെന്ന് റെയില്‍വേ അറിയിച്ചു.