June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

‘എന്റെ മനോഹരമായ യാത്ര,എന്റെ പരിവര്‍ത്തനം’: ട്രാൻസിഷൻ വീഡിയോ പങ്കുവെച്ച് അഞ്ജലി അമീർ

By Janayugom Webdesk
December 20, 2019

ട്രാന്‍സ്‌ജെന്‍ഡര്‍ നായിക അഞ്ജലി അമീറിന്റെ ട്രാന്‍സിഷന്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജംഷീറില്‍ നിന്നും അഞ്ജലിയായതിന്റെ യാത്രയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി പങ്കുവച്ചത്. കോഴിക്കോട് താമരശ്ശേരി സ്വദേശി ജംഷീര്‍ ആയിരുന്ന താന്‍ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി രൂപമാറ്റം വരുത്തിയതാണ് അഞ്ജലി അമീര്‍ വീഡിയോയിലൂടെ കാണിക്കുന്നത്. ജംഷീര്‍ ആയിരുന്ന കാലം മുതല്‍ ഉള്ള താരത്തിന്റെ പഴയകാല പാസ്‌പോര്‍ട്ട് സൈസ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് വീഡിയോ.‘എന്റെ മനോഹരമായ യാത്ര.എന്റെ പരിവര്‍ത്തനം’ എന്ന തലക്കെട്ടോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. കൂടെ അപമാനം, ഏകാന്തത, വേദന എന്നീ ഹാഷ് ടാഗുകള്‍ അഞ്ജലി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി  റാം സംവിധാനം ചെയ്ത ‘പേരന്‍പ്’ എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ മീര അഞ്ജലിയുടെ കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. കൂടാതെ അഞ്ജലിയുടെ ജീവിതകഥ സിനിമയാകുകയാണ്. അഞ്ജലിയുടെ സുഹൃത്തായ ഡെനി ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്റെ ബാനറില്‍ അനില്‍ നമ്ബ്യാര്‍ നിര്‍മാണം. നവല്‍ എന്ന ജ്യൂവല്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ച എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വി.കെ. അജിത്കുമാര്‍ ആണ് തിരക്കഥ. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി ഇപ്പോള്‍.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.