പുല്‍പ്പള്ളിയില്‍ കഴിഞ്ഞ ദിവസം ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ഹോം ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പുല്‍പ്പള്ളി എസ്.ഐക്ക് സ്ഥലം മാറ്റം. ഇയാളെ കല്‍പ്പറ്റ കണ്ടോള് റൂമിലേക്കാണ് സ്ഥലം മാറ്റിയത്. ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് ഭക്ഷണം വാങ്ങാന്‍ ടൗണിലിറങ്ങിയ യുവാവിനെയായിരുന്നു കഴിഞ്ഞ ദിവസം പൊലീസ് മര്‍ദ്ദിച്ചത്. ഗുരുതര പരിക്കേറ്റ യുവാവിനെ പുല്‍പ്പള്ളി സി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുല്‍പ്പള്ളി ടൗണിലെ ലക്സ് ഇന്‍ റിസോര്‍ട്ടിലെ ജീവനക്കാരനായ രജ്ഞിത്ദാസിനായിരുന്നു പുല്‍പ്പള്ളി പൊലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെ റിസോര്‍ട്ടില്‍ താമസിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ ടൗണിലെത്തിയതായിരുന്നു രജ്ഞിത്. കൊവിഡ്-19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഈ മാസാദ്യം റിസോര്‍ട്ട് പൂട്ടയിരുന്നു. എന്നാല്‍ പുല്‍പ്പള്ളി പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം രണ്ടു ദിവസം മുമ്പാണ് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി റിസോര്‍ട്ട് വീണ്ടും തുറന്നത്. ഇവര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കിയിരുന്നത് രജ്ഞിത് അടക്കമുള്ളവരായിരുന്നു. ഭക്ഷണസാധനങ്ങള്‍ വാങ്ങുവാന്‍ ടൗണിലെത്തിയ ഇയാളെ പൊലീസ് തടഞ്ഞ് നിര്‍ത്തി വിവരങ്ങള്‍ ചോദിക്കുവാന്‍ പോലും തയാകാതെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നുവെന്ന് രജ്ഞിത് പറഞ്ഞു.
ശരീരമാസകലം രജ്ഞിത്തിന് പരിക്കേറ്റിട്ടുണ്ട്. ഇതേതുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് എസ്.ഐ അജേഷിനെ സ്ഥലം മാറ്റിയത്. സ്റ്റേഷനിലലെത്തിയ പിതാവിനെയും മകനെയും മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങുകയായിരുന്ന യുവാവിനെയും മര്‍ദിച്ച കമ്പളക്കാട് എസ്.ഐക്കും സ്ഥലം മാറ്റമുണ്ടെന്നാണ് സൂചന. ഇയാളെ സ്പെഷ്യല്‍ ബാഞ്ചിലേക്ക് മാറ്റിയെന്നാണ് വിവരം.
ENGLISH SUMMARY: Transfer to wayanad pulppalli si
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.