ട്രാൻസ്‌ജെൻഡറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ച് പേർക്കെതിരെ കേസെടുത്തു. ന്യൂയോർക്കിലായിരുന്നു സംഭവം.സാം നോർഡ്ക്വിസ്റ്റ് (24) ആണ് മരിച്ചത്. നോർഡ്ക്വിസ്റ്റ് മരിക്കുന്നതിന് മുമ്പ് ആഴ്ചകളോളം നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായിരുന്നു. ഇടിക്കുകയും, ചവിട്ടുകയും, വടി, കയര്‍, ചൂരല്‍,ബെൽറ്റു് എന്നിവ ഉപയോഗിച്ച് അടിക്കുകയും മേശക്കാലും ചൂലും കൊണ്ട് പോലും ഉപദ്രവിക്കുകയും ചെയ്തു. പ്രെഷ്യസ് അർസുവാഗ (38), ജെന്നിഫർ എ. ക്വിജാനോ (30), കൈൽ സേജ് (33), പാട്രിക് എ. ഗുഡ്വിൻ (30), എമിലി മോട്ടിക (19) എന്നിവരാണ് അറസ്റ്റിലായത്.
മിനസോട്ടയിൽ നിന്നുള്ള നോർഡ്ക്വിസ്റ്റ് സെപ്റ്റംബറിൽ തന്റെ ഓൺലൈൻ സുഹൃത്തിനെ കാണാൻ ന്യൂയോർക്കിലേക്ക് പോയതായിരുന്നു. എന്നാല്‍ പിന്നീട്
അദ്ദേഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് കുടുംബം പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നോർഡ്ക്വിസ്റ്റിനെ
മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരം വയലില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. പ്രതികളും നോർഡ്ക്വിസ്റ്റും തമ്മിലുള്ള ബന്ധം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.