Web Desk

തിരുവനന്തപുരം

January 18, 2021, 6:20 pm

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗവും

Janayugom Online

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഉപയോഗിക്കുന്ന അപേക്ഷ ഫോമില്‍ സ്ത്രീ/പുരുഷൻ/ട്രാൻസ്ജെൻഡര്‍/ട്രാൻസ് വുമണ്‍/ട്രാൻസ് പുരുഷൻ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്കരിക്കാൻ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതോടെ നിലവില്‍ ഉപയോഗിക്കുന്ന എല്ലാ സര്‍ക്കാര്‍ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളും സ്ത്രീ/ പുരുഷൻ/ട്രാൻസ്ജെൻഡര്‍/ട്രാൻസ് സ്ത്രീ/ട്രാൻസ് പുരുഷൻ എന്നിങ്ങനെയായി മാറും. ട്രാൻസ്ജെൻഡര്‍ വിഭാഗത്തിന്റെ പുരോഗതിക്കുളള മറ്റൊരംഗീകാരമായി ഇത് മാരുമെന്നും മന്ത്രി വ്യക്തമാക്കി.

2019ലെ ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ആക്ട് പ്രകാരം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഐഡന്റിറ്റിയെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നതിനാല്‍ ഈ വിഭാഗത്തെ കൂടി അപേക്ഷ ഫോറത്തില്‍ ഉള്‍പ്പെടുത്തുന്നത് അവര്‍ക്ക് ഗുണകരമായിരിക്കും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ENGLISH SUMMARY: trans­gen­der cat­e­go­ry added in all govt appli­ca­tion forms

YOU MAY ALSO LIKE THIS VIDEO