ട്രാന്‍സ് ജന്‍ഡറിനെ ജനക്കൂട്ടം തല്ലികൊന്നു

Web Desk
Posted on July 24, 2019, 10:45 am

കൊല്‍ക്കത്ത : കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്ന സംശയത്തില്‍ ട്രാന്‍സ് ജന്‍ഡറിനെ ജനക്കൂട്ടം തല്ലികൊന്നു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ നഗ്രകട്ടയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

പ്രദേശവാസികള്‍ ട്രാന്‍സ് ജന്‍ഡറെ പിന്തുടരുകയും തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.കല്ലു കൊണ്ട് തലയില്‍ ഇടിക്കുകയും ദേഹത്ത് പല തവണ ചവിട്ടുകയും ചെയ്തു. മര്‍ദ്ദനമേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന അവരെ ആരും ആശുപത്രിയില്‍ കൊണ്ടുപോകാനും തയ്യാറായില്ല.

ഒടുവില്‍ പോലീസ് ഇടപെട്ട് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നതായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ദേബാശിഷ് ചക്രബര്‍ത്തി പറഞ്ഞു