ഒരു കാലത്ത് സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവരാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവർ. എന്നാൽ ഇന്ന് നിയമം മൂലം അവർ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന ബോധം സമൂഹത്തിലെ ഒട്ടുമിക്ക ആളുകൾക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ ആ സംരക്ഷണത്തെ ദുരുപയോഗം ചെയ്യപ്പെടുന്ന ചില സംഭവങ്ങൾ നടക്കുന്നുണ്ട്. ട്രെയിനുകളിലും ബസുകളിലും കയറി ശാരീരിക ഉപദ്രവങ്ങൾ നടത്തി നിർബന്ധിത പണപിരിവ് നടത്തുന്ന ട്രാൻസ്ജെൻഡറുകളെ നാം ഏതെങ്കിലുമൊക്കെ യാത്രകളിൽ കണ്ടിട്ടുണ്ടാകും.കേരളത്തിൽ ഇത്തരം സംഭവങ്ങളിപ്പോൾ ധാരാളമായി കണ്ടു വരുന്നനുണ്ട്.
നോർത്ത് ഇന്ത്യയിൽ ഇത്തരം സംഭവങ്ങൾ ധാരാളമായി ഉണ്ടാകുന്നുണ്ട്. എന്നാൽ ഇതൊന്നും കണ്ടില്ലെന്നു നടിക്കേണ്ട ആവശ്യമില്ല. ഇത്തരക്കാർക്ക് സംരക്ഷണം നൽകാൻ നാം ബാധ്യസ്ഥരാണ് എന്നത് ശരിതന്നെ ഇവർ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തേണ്ട ആൾക്കാരുമല്ല. എന്നാൽ പരിഗണനയുടെ മറവിൽ ഇത്തരം അഴിഞ്ഞാട്ടങ്ങൾ നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരികയും ശിക്ഷിക്കുകയും ചെയ്തില്ലെങ്കിൽ നല്ല രീതിയിൽ സമൂഹത്തിൽ ജീവിക്കാനാഗ്രഹിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുപോലും ചീത്തപ്പേരുണ്ടാക്കും.
വീഡിയോയിൽ കാണുന്ന തരത്തിലുള്ള സംഭവങ്ങൾ യാത്രയ്ക്കിടെ ഉണ്ടാവുകയാണെങ്കിൽ 182 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ് എന്നാണ് റെയിൽവേയിൽ നിന്നുള്ള നിർദേശം. റെയിൽവേ പൊലീസും ആർപിഎഫും അവിടെ സഹായത്തിനെത്തും. എൽജിബിടി സമൂഹം തന്നെ ഇത്തരം പ്രവർത്തനങ്ങളെ ശക്തമായി എതിർക്കുന്നുണ്ട്.
English Summary: Transgenders forcefully collectiong money from train passengers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.