Friday
18 Oct 2019

ആദ്യദിനം കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫി എടുത്ത് അവന്തികയും ഷാനും

By: Web Desk | Monday 10 June 2019 8:34 PM IST


ക്യാപ്ഷന്‍ – സി എം എസ് കോളെജില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്ന അവന്തികയും ഷാനും

കോട്ടയം: രാവിലെ 9.45ഓടെ അവന്തികയും ഷാന നവാസും കോളെജിന്റെ പടികടന്നെത്തി. അകമ്പടിയായി മഴയുമെത്തി. ആദ്യ ദിനം കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫി എടുത്ത് അവന്തികയും ഷാനും. സി എം എസ് കോളേജില്‍ പഠിക്കാനെത്തിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളായ അവന്തികയും ഷാനും ഏറെ സന്തോഷത്തിലാണ്. രാവിലെ കോളെജില്‍ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ വരവേല്‍പ്പൊരുക്കിയിരുന്നു.

സ്വീകരണത്തിന് ശേഷം കൂട്ടുകാര്‍ക്കൊപ്പം ക്ലാസ് മുറിയിലേക്ക്. എങ്ങും ഒരു മാറ്റി നിര്‍ത്തല്‍ ഉണ്ടായില്ലെന്ന് അവന്തിക പറഞ്ഞു. ആദ്യ ദിനമായതിനാല്‍ തന്നെ പല കുട്ടികളുടെയും കൂടെ മാതാപിതാക്കള്‍ ഉണ്ടായിരുന്നു. അവര്‍ക്കൊപ്പം ക്ലാസ് മുറിയില്‍ ഇരുന്നു. വീണ്ടും പഠിക്കാന്‍ കഴിഞ്ഞതിനാല്‍ ഷാനും ഏറെ സന്തോഷത്തിലായിരുന്നു. 12 മണിയോടെ ആദ്യ ദിനത്തിലെ ക്ലാസ് കഴിഞ്ഞ് രണ്ടാളും പുറത്തിറങ്ങി. ശേഷം ഇഷ്ട കാമ്പസിന്റെ ഹൃദയത്തിലൂടെ രണ്ടാം പിറവിയുടെ ചുവടുകള്‍ വച്ചു.

Related News