Web Desk

തിരുവനന്തപുരം

January 04, 2021, 9:46 am

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ യാത്രാനിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് ഗതാഗത മന്ത്രി

Janayugom Online

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ യാത്രാനിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. എല്ലാ സ്വകാര്യ ബസുകളിലും വിദ്യാർത്ഥികൾക്ക് രണ്ടര കിലോമീറ്ററിന് ഒരു രൂപയും ഏഴര കിലോമീറ്റർ വരെ രണ്ടുരൂപയും നൽകിയാൽ മതി.

10, പന്ത്രണ്ട്, ഡിഗ്രി അവസാന വർഷം, പോസ്റ്റ് ഗ്രാജുവേറ്റ്, പ്രൊഫഷണൽ കോളജ്, സാങ്കേതിക പരിശീലന വിഭാഗം വിദ്യാർത്ഥികൾക്ക് കൺസഷന് അർഹതയുണ്ട്. വിദ്യാർത്ഥികൾ ഐഡി കാർഡ് കൈവശം കരുതണം . ടിക്കറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഗതാഗത കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി.

ENGLISH SUMMARY : Trans­port Min­is­ter says there will be no change in stu­dent fares in the state
YOU MAY ALSO LIKE THIS VIDEO