April 1, 2023 Saturday

കേരളത്തിൽ നിന്നുള്ള ഗതാഗത സർവീസുകൾക്ക് നിരോധനമേർപ്പെടുത്തി തമിഴ്‌നാട്

Janayugom Webdesk
ചെന്നൈ
March 20, 2020 1:51 pm

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള എല്ലാ ഗതാഗത സർവീസുകൾക്കും നിരോധനം. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തി കടത്തി വിടില്ലെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. പരിശോധന പൂർത്തിയാക്കിയ ശേഷം ആളുകൾക്ക് തമിഴ്‌നാട് വാഹനങ്ങളിൽ യാത്ര തുടരാം. കൊല്ലം അതിർത്തിക്കപ്പുറത്ത് പുളിയറ ചെക് പോസ്റ്റിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. തമിഴ്നാട്ടിൽ കോവിഡിനെ തുടർന്ന് കർശന ജാഗ്രതയാണ് തുടരുന്നത്. ചെന്നൈ സെൻഡ്രൽ അടക്കമുള്ള റെയിൽവേ സ്റ്റേഷൻുകളിലെല്ലാം തെർമൽ സ്കാനർ വെച്ച് പരിശോധന നടത്തുകയാണ്. അടിയന്തര സർവീസുകൾ മാത്രം മതിയെന്ന് തമിഴ്നാട് നിലപാടെടുത്തു. കോയമ്പത്തൂർ‑തേനി-കന്യാകുമാരി ഉൾപ്പെടെ അതിർത്തിയിൽ പരിശോധന കർശനമാക്കി. കോയമ്പത്തൂരിലെ അതിർത്തി ചെക്ക് പോസ്റ്റുകൾ ഇന്ന് വൈകീട്ട് അടയ്ക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ മാസം 31 വരെയാണ് നിയന്ത്രണം. കെഎസ്ആർടിസിക്കും ഇളവില്ല. തമിഴ്നാടിന് പിറകേ കർണാടകവും കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നുണ്ട്.

Eng­lish Sum­ma­ry: trans­porta­tion from ker­ala to tamil­nad stoped

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.