കൊച്ചി മെട്രോ തൂണിനു മുകളില്‍ കുടുങ്ങിപ്പോയ പൂച്ചകുഞ്ഞിനെ മണിക്കൂറുകള്‍ നീണ്ടരക്ഷാപ്രവര്ത്തിനൊടുവില് രക്ഷപെടുത്തി. വൈറ്റില ജംഗ്ഷനു സമീപമുള്ള മെട്രോയുടെ തൂണിനു മുകളില്‍ കുടുങ്ങിയ പൂച്ചക്കുട്ടിയെയാണ് രക്ഷപെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി തൂണിനിടയില്‍ അകപ്പെട്ട് ജീവനുവേണ്ടി കേണ പൂച്ചക്കുഞ്ഞിനെയാണ് കൊച്ചിയിലെ ഗതാഗതംപോലും നിര്‍ത്തിവച്ച് രക്ഷപെടുത്തിയത്. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ലഭിക്കാതെ പൂച്ച അവശയായിരുന്നു.ഞായറാഴ്ച ഉച്ചയോടെയാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ ശ്രമകരമായ ദൗത്യത്തിന് തുടക്കം കുറിച്ചത്. നാല് ഉദ്യോഗസ്ഥര്‍ മെട്രോ തൂണിനു മുകളില്‍ കയറിയാണ് പൂച്ചയെ രക്ഷപെടുത്തുന്നതിനുള്ള ദൗത്യം നിര്‍വഹിച്ചത്. ആദ്യം രണ്ടു പേര് മെട്രോ തൂണിന്റെ മുകളില്‍ ഇരുവശത്തെ വിടവുകളിലായി നിലയുറപ്പിച്ചു. മറ്റ് രണ്ടു പേര് ക്രെയിനിന്റെ സഹായത്തോടെ മുകളിലേക്ക് എത്തി പൂച്ചയെ പിടിക്കാന്‍ ശ്രമിച്ചു.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ക്രെയിന്‍ ഉപയോഗിച്ച് മുപ്പതടിയോളം ഉയരമുള്ള മെട്രോ തൂണിനുമുകളിലെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വലയിലാക്കാന്‍ ശ്രമിക്കുന്നതിനിടെ പൂച്ച വലിയ ഉയരത്തില്‍നിന്നും താഴേക്കു വീണു. റോഡില്‍ വീണ പൂച്ച പ്രാണരാക്ഷാര്ഥം ഓടി മറയാന്‍ ശ്രമിച്ചു. എന്നാല്‍ താഴെ കാത്തുനിന്ന മൃഗസ്നേഹികളും നാട്ടുകാരും ഇതിനെ ഓടിച്ചുപിടിച്ചു. പിന്നീട് പൂച്ചയെ ആശുപത്രിയിലേക്ക് മാറ്റി. പൂച്ചയെ പിടികൂടുന്നതിനിടെ ഒരാള്‍ക്ക് പരിക്കേറ്റു. പൂച്ച മാന്തിയാണ് പരിക്കേറ്റത്. പലതവണ പൂച്ചയ്ക്കടുത്തെത്തിയെങ്കിലും പരിഭ്രാന്തിയിലായ പൂച്ച തൂണിന്റെ വിടവുകളിലൂടെ അപ്പുറത്തേക്കും ഇപ്പുറത്തേക്കും ഓടി മാറി. ഇത് രക്ഷാദൗത്യം വൈകിപ്പിച്ചു. എങ്കില്‍പോലും ഒരു തിടുക്കവും കൂടാതെ ക്ഷമയോടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പൂച്ച മിഷന് വിജയകരമായി പൂര്‍ത്തിയാക്കി. പൂച്ച താഴേയ്ക്കു പതിച്ചാല്‍ രക്ഷപെടുത്താന്‍ താഴെ റോഡില്‍ വലപിടിച്ചിരുന്നു. പള്ളിമുക്കില്‍നിന്ന് വൈറ്റിലയിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. എന്നാല്‍ മെട്രോ ഗതാഗതം തടസപ്പെട്ടില്ല.
English summary: trapped cat rescued from kochi metro
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.