Web Desk

തിരുവല്ല

July 06, 2021, 10:33 am

ട്രാവൻകൂർ ഷുഗേഴ്‌സിലെ സ്പിരിറ്റ് വെട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കും

Janayugom Online

ട്രാവൻകൂർ ഷുഗേഴ്‌സിലെ സ്പിരിറ്റ് വെട്ടിപ്പുമായി ബന്ധപ്പെട്ട കേസ് പ്രത്യേക സംഘം അന്വേഷിക്കും. എസ്‌പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. തിരുവല്ല ഡിവെെഎസ്‌പി, സ്ഥലം സിഐ ബിജു വി നായരും അന്വേഷണ സംഘത്തിലുണ്ടാകും. അതേസമയം, റിമാന്‍ഡിലുള്ള ടാങ്കര്‍ ഡ്രെെവര്‍മാരെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ മദ്യനിർമാണത്തിന് മധ്യപ്രദേശില്‍ നിന്ന് എത്തിച്ച സ്പിരിറ്റിൽ 20,000 ലിറ്റർ മറിച്ചു വിറ്റെന്നായിരുന്നു എക്‌സൈസിന്റെ കണ്ടെത്തൽ. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ട്രാവൻകൂർ ഷുഗേഴ്‌സിലെ ജനറൽ മാനേജർ അടക്കം മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

Eng­lish sum­ma­ry:  Tra­van­core spir­it Fraud case
You may also like this video: