October 1, 2022 Saturday

Related news

September 29, 2022
June 9, 2022
April 29, 2022
March 26, 2022
September 24, 2021
August 9, 2021
June 3, 2021
January 20, 2021
November 26, 2020
September 23, 2020

ഫ്‌ളിപ്പ്കാര്‍ട്ട് വഴി ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കാം; ഒപ്പം തടസ്സമില്ലാത്ത റീഫണ്ടും അനുവദിക്കും

Janayugom Webdesk
മുംബൈ
September 4, 2020 6:06 pm

ഫ്‌ളിപ്പ്കാര്‍ട്ട് വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായി ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സ് പ്രത്യേക യാത്രാ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. ലിബര്‍ട്ടി സെക്യുര്‍ ട്രാവല്‍ എന്ന പേരില്‍ പുറത്തിറക്കിയ പുതിയ പോളിസി ഫ്‌ളിപ്പ്കാര്‍ട്ട് വഴി ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ റദ്ദാക്കുന്നതിന് നിരക്കുകള്‍ ഈടാക്കില്ല.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് കുറച്ച് തുക മാത്രം നല്‍കി ഉപയോക്താക്കള്‍ക്ക് പൂജ്യം റദ്ദാക്കല്‍ ഓഫര്‍ തിരഞ്ഞെടുക്കാമെന്നും ലിബര്‍ട്ടി ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു. നിരക്കുകള്‍ ഈടാക്കാത്തതിന് പുറമെ തടസ്സമില്ലാത്ത റീഫണ്ടും അനുവദിക്കും.

ഇതിനായി ടിക്കറ്റ് റദ്ധാക്കിയതിന്റെ കാരണം കാണിക്കുന്നതിനുള്ള ഓപ്ഷന്‍ കമ്പനി ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. പോളിസി പ്രകാരം വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കാനുള്ള അവസരം ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇതുകൂടാതെ യാത്രക്കായി ചെലവാക്കിയ 5,000 രൂപ വരെയുള്ള പണം തിരികെ നേടാനും സാധിക്കും.

Eng­lish summary;travel insur­ance pol­i­cy for those book­ing flight tick­et in flipkart

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.