ലോക്ഡൗൺ ഇളവിലും ജില്ല വിട്ട് യാത്ര അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. മെഡിക്കൽ സേവനങ്ങൾ, ചികിത്സ, ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നത് തുടങ്ങി അടിയന്തര കാര്യങ്ങൾക്കല്ലാതെ അന്തർ സംസ്ഥാന യാത്രയും ജില്ലക്ക് പുറത്തേക്കുള്ള യാത്രയും അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി. അന്തർ സംസ്ഥാന യാത്രക്കും ജില്ലക്ക് പുറത്തേക്കുള്ള യാത്രക്കും സത്യവാങ്മുലം കയ്യിൽ കരുതണമെന്നും ഡിജിപി പറഞ്ഞു. ഒറ്റ, ഇരട്ട അക്ക നമ്പർ വാഹന ക്രമീകരണത്തിലൂടെ നിരത്തുകളിൽ 40 ശതമാനത്തോളം വാഹനങ്ങൾ കുറയും. അനാവശ്യ സഞ്ചാരമരുതെന്നും ജനങ്ങളുടെ സ്വയം നിയന്ത്രണവും പ്രധാനമാണെന്നും ഡിജിപി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.