ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുള്‍ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹത്തിന് കേസ്. ഡല്‍ഹി പൊലിസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് സോഷ്യല്‍മീഡിയയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് കേസ് രജിസ്ട്രര്‍ ചെയ്തത്. ഐപിസി 124 എ,153 എ തുടങ്ങി നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഖാന്റെ ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും പ്രകോപനകരവും സാമൂഹിക ഐക്യം തകര്‍ക്കുന്ന വിധത്തിലുമുള്ളതാണെന്ന് കാട്ടി വസന്ത്കുഞ്ജ് നിവാസി നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സാമ്പത്തിക ക്രമക്കേടുകള്‍ക്കും തീവ്രവാദ ബന്ധത്തിനും യുഎപിഎ അനുസരിച്ചും കേസുകളിൽ പ്രതിയായ ഒരു പിടികിട്ടാപ്പുള്ളിയെ ഖാന്‍ പുകഴ്ത്തിയെന്നും പരാതിയില്‍ പറയുന്നു. ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം. ഇന്ത്യയില്‍ നടക്കുന്ന ഇസ്ലാമോഫോബിയയ്ക്ക് എതിരെ അറബ് ലോകത്ത് നടന്ന കാമ്പയിനെ അനുകൂലിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. പോസ്റ്റ് ഏറെ വിവാദമായതോടെ അദ്ദേഹം ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. താന്‍ എഫ്‌ഐആര്‍ കണ്ടിട്ടില്ലെന്നും അതിന് ശേഷം പ്രതികരിക്കാമെന്നും സഫറുള്ള ഇസ്ലാംഖാന്‍ പുതിയ സംഭവവികാസത്തോട് പ്രതികരിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.