8 October 2024, Tuesday
KSFE Galaxy Chits Banner 2

രാജ്യദ്രോഹക്കുറ്റം: നിലപാട് മാറ്റി കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2022 11:08 pm

രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പിന്റെ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത പുതിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വിഷയത്തില്‍ തങ്ങള്‍ നിലപാട് എടുക്കുന്നതുവരെ കോടതി രാജ്യദ്രോഹക്കുറ്റത്തിന്റെ സാധുത ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ അന്തിമതീരുമാനം എടുക്കരുതെന്നും കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ ഇന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റം.

നേരത്തെ വിഷയം പുനഃപരിശോധിക്കേണ്ടതില്ലെന്നും ഹര്‍ജികള്‍ തള്ളണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മുമ്പ് വിശാല ഭരണഘടനാ ബെഞ്ച് പരിഗണിച്ച് അവസാനിപ്പിച്ച വിഷയമായതിനാല്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വാദിച്ചിരുന്നു.

രാജ്യദ്രോഹ നിയമം രാജ്യമെമ്പാടും എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എഡിറ്റേഴ്സ് ഗില്‍‍ഡ് അടക്കം സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

Eng­lish Sum­ma­ry: Trea­son charge: Cen­ter changes stance

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.