September 29, 2022 Thursday

Related news

September 27, 2022
September 14, 2022
September 13, 2022
August 17, 2022
August 8, 2022
August 6, 2022
August 3, 2022
July 30, 2022
July 27, 2022
July 21, 2022

വെരിക്കോസ് വെയിൻ സ്ത്രീകളിൽ; ഫലപ്രദമായ ചികിത്സ ഇങ്ങനെ

Janayugom Webdesk
July 13, 2020 10:41 am

ഏറെനേരം നിന്നു ജോലിചെയ്യുന്നവരിൽ കൂടുതലായി കണ്ടുവരുന്ന രോഗമാണ് വെരിക്കോസ് വെയിൻ. ചർമത്തിനു തൊട്ടുതാഴെയുള്ള ഞരമ്പുകൾ തടിച്ചുവീർത്തും ചുറ്റിപ്പിണഞ്ഞും അശുദ്ധരക്തത്തെ മുകളിലേക്ക് വിടാതെ വരുമ്പോൾ രക്തപ്രവാഹത്തിന്റെ വേഗം കുറയുകയും കെട്ടിനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. പാമ്പിനെപോലെ വളഞ്ഞു കിടക്കുന്നത് എന്നാണ് ‘വെരിക്കോസ്’ എന്ന വാക്കിനർഥം. ശരീരത്തിലെ സിരകൾ പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ൻ എന്ന രോഗം. ശരീരം ഉപയോഗിച്ചു കഴിഞ്ഞ രക്തം ശുദ്ധീകരിക്കാനായി തിരിച്ച് കൊണ്ടുപോകുന്ന രക്തക്കുഴലുകളായ സിരകളാണ് മൂന്നാമത്തേത്. ഈ സിരകളെയാണ് വെരിക്കോസ് വെയ്ൻ എന്ന രോഗം ബാധിക്കുക.

Get a leg up on varicose veins - Mayo Clinic Health System

വെരിക്കോസ് വെയിൻ എങ്ങനെയാണ് ഉണ്ടാകുന്നത്?

സിരകൾക്ക് രക്തം വലിച്ചെടുത്തു പമ്പുചെയ്തുകൊണ്ടു പോകാൻ കഴിവില്ല. ശ്വാസമെടുക്കുമ്പോൾ നെഞ്ചിനുള്ളിൽ കുറയുന്ന സമ്മർദവും (നെഗറ്റീവ് പ്രഷർ) നടക്കുമ്പോഴും മറ്റു പ്രവർത്തികൾചെയ്യുമ്പോഴും ശരീര പേശികൾ സിരകളിൽ ന ൽകുന്ന സമ്മർദവുമാണ് അശുദ്ധരക്തത്തെ ഹൃദയനിലയിലേക്ക് എത്തിക്കുന്നത്. കാലുകളിലും മറ്റും നമ്മൾ പുറമേ കാണുന്ന സിരകളുെട മൂന്നോ നാലോ ഇരട്ടി വലുപ്പമുള്ള സിരകളാണ് ഉള്ളിൽ സ്ഥിതിചെയ്യുന്ന ഡീപ് വെയ്നുകൾ. ഒരു വശത്തേയ്ക്കുമാത്രമുള്ള രക്തസഞ്ചാരത്തിനായി സിരകളിൽ ഇടയ്ക്കിടെ വാൽവുകളുമുണ്ട്. നടക്കുമ്പോൾ സിരയുെട താഴ്ഭാഗം പേശീമർദത്താൽ അമരുമ്പോൾ അവിടെയുണ്ടായിരുന്ന രക്തം ഒരു വാൽവിനു മുക ളിലേക്കുകയറി തങ്ങി നിൽക്കും. അടുത്തചുവടുവയ്ക്കുമ്പോൾ ആ രക്തം അടുത്തവാൽവുകടന്നു വീണ്ടും മുകളിലേക്കു കയറും. ഈ വാൽവുകൾക്കു തകരാറുസംഭവിച്ചാൽ രക്തം മുകളിലേക്കു പോകാതെ സിരകളിൽ തങ്ങിനിൽക്കും. ഇങ്ങനെ അധികമായി തിരിച്ചെത്തിയ രക്തത്തെ താങ്ങാനാകാതെ പുറം സിരകൾവികസിക്കാനും തടിച്ചു വീർക്കാനും തുടങ്ങുന്നു.

ലക്ഷണങ്ങൾ

1.ഞരമ്പുകൾ തടിച്ച് ചുരുളും.

2.രോഗം മൂർച്ഛിക്കുമ്പോൾ ഞരമ്പുകൾക്ക് നീലയോ മുന്തിരിനിറമോ ആകും. ആദ്യഘട്ടത്തിൽ നിറവ്യത്യാസം കാണില്ല

3.കാലുകളിൽ ചിലന്തിവലപോലെ ഞരമ്പുകൾ പ്രത്യക്ഷപ്പെടാം.

4.രോഗബാധയുള്ള സ്ഥലത്ത് മുറിവിൽനിന്നു രക്തസ്രാവം ഉണ്ടാവുക.

5.കാലുകളിൽ വേദനയും ഭാരക്കൂടുതലും തോന്നുക

6.കണങ്കാലിന്റെ ഭാഗം നീരുവന്ന് വീർക്കുക.

7.വെരിക്കോസ് വെയിനുള്ള ഭാഗത്ത് കരിവാളിപ്പും പുകച്ചിലും

8.സാധാരണ ചികിത്സകൊണ്ട് കരിയാത്ത വേദനയുള്ള വ്രണങ്ങൾ ഉണ്ടാവുക

വേദന, കാൽ കഴപ്പ് പ്രധാന കാരണങ്ങൾ

വെരിക്കോസ് വെയ്ൻ രൂക്ഷമാകുന്നതുവരെ സാധാരണനിലയിൽ ലക്ഷണങ്ങളില്ല. സിരകൾ തടിച്ചു കാണുന്നതു തന്നെയാണ് ആദ്യസൂചന. പിന്നീട് കാലുകളിൽ ഉണ്ടാകുന്ന കഴപ്പാണ് പ്രധാന സൂചനയെന്നു പറയാം. പ്രത്യേകിച്ചും അൽപനേരം കൂടുതൽ നിൽക്കുമ്പോഴുണ്ടാകുന്ന കാലിലെ കഴപ്പാണ് കൃത്യമായ വെരിക്കോസ് ലക്ഷണം. അശുദ്ധ രക്തം കെട്ടി കിടന്ന് സിര വീർക്കുമ്പോൾ വേദനയല്ല, കഴപ്പാണ് ഉണ്ടാകുന്നത്.

കടുത്ത വേദനയാണ് രോഗിക്ക് അനുഭവപ്പെടുന്നതെങ്കിൽ അത് വെരിക്കോസ് വെയ്ൻ ആകണമെന്നില്ല. മാത്രമല്ല രക്തക്കട്ട രൂപംകൊള്ളുന്ന ഡീപ്വെയ്ൻ ത്രോബോസിസ് (ഡിവിടി)എന്ന ഗുരുതരമായ അവസ്ഥയുടെ സൂനചയാകാം ആ വേദന. അടിയന്തിര പരിശോധനയും ചികിത്സയും അർഹിക്കുന്ന കാര്യമാണ് ഡിവിടി.

what is good for varicose veins? - Women Fitness Magazine

പരിശോധനകൾ

വെരിക്കോസ് വെയിൻ കൂടുതൽ കാലം നീണ്ടുനിന്നാൽ തൊലിപ്പുറത്ത് പാടുണ്ടാകും. അതു മാറ്റാൻ സാധിക്കില്ല. അതിനാൽ നേരത്തേതന്നെ ചികിത്സ തേടണം. കാലാവസ്ഥയുമായി ഇതിനു ബന്ധമില്ല. ഓരോ വീട്ടിലെയും തൊഴിലെടുക്കുന്ന അംഗത്തെയാണ് രോഗം ബാധിക്കുന്നതെങ്കിൽ കുടുംബത്തിന്റെ സാമ്പത്തികനില തകരാറിലാകാം. വീനസ് ഡോപ്ലാർ സ്കാനിങ്, വീനോഗ്രഫി, സി. ടി. വീനോഗ്രാം, എം. ആർ. വീനോഗ്രാം എന്നിവയാണ് സാധാരണ പരിശോധനകൾ.

കൂടുതലും സ്ത്രീകളിൽ

സ്ത്രീകളിൽ ഏതാണ്ട് 60 ശതമാനം പേരിലും വെരിക്കോസ് വെയ്ൻ വരാം. പ്രത്യേകിച്ചും ഗർഭകാലഘട്ടത്തിൽ. പ്രഗ്‍നൻസി ഹോർമോണായ പ്രൊജസ്ട്രോൺ സിരകളെ കൂടുതലായി വികസിപ്പിക്കുന്നതാണ് ഒരു കാരണം. സിരകൾ വികസിക്കുമ്പോൾ സിരാവാൽവുകളുെട അടവ് അകന്ന് അവ പരാജയപ്പെടും. മാത്രമല്ല ഗർഭിണികളിലെ വലുപ്പമേറുന്ന ഗർഭപാത്രം കാലുകളിൽ നിന്നും മുകളിലേക്കു വരുന്ന സിരാഭാഗങ്ങളിൽ ചെലുത്തുന്ന സമ്മർദ്ദവും വെരിക്കോസ് വെയ്ൻ ഉണ്ടാക്കും.

ഗർഭകാല വെരിക്കോസ് വെയ്ൻ പ്രസവം കഴിഞ്ഞ് ഒന്നര വർഷത്തിനുള്ളിൽ തനിയേ അപ്രത്യക്ഷമാകും. പതിവായി നടക്കുന്നതുപോലെയുള്ള നിത്യവ്യായാമങ്ങളിൽ ഏർപ്പെടുന്ന ഗർഭിണികൾക്ക് ഒരു പരിധിവരെ ഈ വെരിക്കോസ് പ്രശ്നങ്ങൾ പ്രതിരോധിക്കാം.

Varicose Veins During Pregnancy: Causes & 5 Tips to Help You Cope

ചികിത്സ എപ്പോൾ? എങ്ങനെ? ആർക്ക്?

സാധാരണനിലയിൽ വെരിക്കോസ് സിരകൾ തെളിഞ്ഞുകാണുന്നതുകൊണ്ടുമാത്രം ചികിത്സയുെട ആവശ്യമില്ല. സ്ത്രീകളും മറ്റും സൗന്ദര്യപരമായ കാരണങ്ങൾ കൊണ്ട് ചികിത്സ തേടാറുണ്ട്. വെരിക്കോസ് വെയ്ൻ കാര്യമായ അസ്വസ്ഥത സ‍ഷ്ടിക്കുകയോ വെരിക്കോസ് വ്രണമായി മാറുകയോ ചെയ്യുന്ന ഘട്ടത്തിലാണ് നിർബന്ധമായും ചികിത്സ ചെയ്യേണ്ടത്.

ഡോക്ടറെ കാണുന്നത്

വെരിക്കോസ് വെയ്നിനൊപ്പമോ അല്ലാതെയോ കാലിൽ നീര്, രണ്ടുകാലിലും ഒരുപോലെ വെരിക്കോസ് വെയ്ൻ കാണുക തുടങ്ങിയ ഘട്ടത്തിൽ ഉടൻ ഡോക്ടറെ കാണണം. ആഴത്തിലുള്ള സിരയിൽ രൂപപ്പെടുന്ന രക്തക്കട്ടയെന്ന (ഡിവിടി) ഗുരുതരാവസ്ഥയുെട സൂചനയുമാകാം നീര്. ഡോപ്ലർ ഉൾപ്പെടെയുള്ള പരിശോധനകളിൽ അങ്ങനെയൊന്ന് കണ്ടെത്തിയാൽ അതി ന്റെ ചികിത്സയ്ക്കാണ് പ്രാധാന്യം.

രണ്ടുകാലിലും വെരിക്കോസ് ഉണ്ടോ?

സാധാരണ നിലയിൽ ഇടതുകാലിലാണ് വെരിക്കോസ് വെയ്ൻ കൂടുതലും കാണുക. രണ്ടു കാലുകളിലും ഒരുമിച്ച് വെരിക്കോസ് വരുന്നതു കരുതലോടെ കാണണം. ഗർഭിണികളിലൊഴിെക, ഇതു ഗുരുതമായ മറ്റ് ചില സൂചന നൽകുന്നു. വയറിനുള്ളിലുണ്ടാകുന്ന ഏതെങ്കിലും ഒരു സമ്മർദമാകാം ഇതിനു പിന്നിൽ. കാൻസർ മുഴകൾ ഉൾപ്പെടെയുള്ളവ ഇതിനു കാരണം ആകാമെന്നതിനാൽ ഒരു അബ്ഡൊമിനൽ സ്കാൻ പരിശോധനയിലൂടെ അറിയാം.

മലബന്ധമുണ്ടെങ്കിൽ

മലബന്ധവും വെരിക്കോസ് വെയ്ൻ വരുത്താം. മലാശയത്തിനടുത്തുകൂടിയാണ് ഇടതുകാലിൽ നിന്നുള്ള പ്രധാന സിര കടന്നു പോകുന്നത്. ദീർഘകാലമായി മലബന്ധമുള്ളവരിൽ തങ്ങിനിൽക്കുന്ന മലം കട്ടി പിടിച്ച് ഈ സിരയിൽ സമ്മർദം ചെലുത്താം. അതു കാലിൽ വെരിക്കോസ് വെയ്നായി പ്രകടമാകും.

ചികിത്സ നാലു വിധം

ശസ്ത്രക്രിയ, സ്ക്ലീറോ തെറപ്പി, ലേസർ ചികിത്സ എന്നിവയാണ് ഈ പ്രശ്നത്തിന് ഇന്ന് നാട്ടിൽ ലഭ്യമായ പ്രധാന ചികിത്സകൾ. ഒരുതരം പശ ഉപയോഗിച്ചുള്ള ഗ്ലൂ തെറപ്പിയാണ് ഈ രംഗത്ത് ഏറ്റവും പുതിയത്.

ശസ്ത്രക്രിയ: വെരിക്കോസ് വെയ്നിനെ ശസ്ത്രക്രിയയിലൂെട നീക്കം ചെയ്യുന്ന രീതിയാണ് ഇത്. മുറിവുകൾ, ഒരാഴ്ചയോളം വരുന്ന ആശുപത്രിവാസം, രോഗം പിന്നെ യും വരാനുള്ള സാധ്യത എന്നിവയാണ് പ്രധാന പരിമിതികൾ.

ലേസർ ചികിത്സ: രോഗം ബാധിച്ച വെരിക്കോസ് സിരകളുെട ഉൾഭിത്തി ലേസർ രശ്മികളുപയോഗിച്ച് കരിച്ച് ഒട്ടിച്ചുചേർക്കുന്നതാണ് ലേസർ ചികിത്സ. രോഗി സഹകരിക്കുകയാണെങ്കിൽ ലോക്കൽ അനസ്തേഷ്യകൊണ്ടുതന്നെ ലേസർചികിത്സ ചെയ്യാം. എത്രയും വേഗം ആശുപത്രി വിടാം. വളരെ വലുതായിപ്പോയ സിരകളിൽ ലേസർ ചികിത്സ വിജയകരമാകില്ല. വളരെ ശ്രദ്ധവേണ്ടതിനാൽ ലേസർ ശസ്ത്രക്രിയയിൽ പ്രഗത്ഭനായ ഡോക്ടറായിരിക്കണം ചെയ്യേണ്ടത്.

സ്ക്ലീറോ തെറപി: മരുന്ന് നേരിട്ടോ ഫോം രൂപത്തിലാക്കിയോ സിരകളിലേക്കു കുത്തിവയ്ക്കുമ്പോൾ സിരകളുെട ഉൾഭാഗം പൊള്ളി ഒട്ടിച്ചേർന്ന സിര പ്രവർത്തനക്ഷമമല്ലാതാകുന്ന ചികിത്സയാണ് ഇത്. വളരെ വേഗം ചികിത്സ കഴിയും.

എന്നാൽ ഈ മരുന്നിന്റെ അംശം ഡീപ് വെയ്നെന്ന ഉള്ളിലെ സിരയിലേക്ക് കടന്നു പോകാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണം. ഡീപ് വെയ്നിൽ എത്തിയാൽ പതിവായ നീരുപോലുള്ള സ്ഥിരം പ്രശ്നങ്ങളിലേക്ക് രോഗി എത്താം.

ഗ്ലൂ തെറപി: സിയാനോക്രലൈറ്റ് ഗ്ലൂ (cyano­acry­late glue) എന്ന പശ ഉപയോഗിച്ച് വെരിക്കോസ് സിര ഒട്ടിച്ചു പ്രവർത്തന രഹിതമാക്കുന്ന ഗ്ലൂതെറപ്പിയാണ് വെരിക്കോസ് ചികിത്സയിെല ഏറ്റവും പുതിയ മാർഗം. ഈ വർഷം അമേരിക്കൻ എഫ്ഡിഎ അംഗീകരിച്ച ഈ ചികിത്സ ഇന്ത്യയിൽ വന്നു തുടങ്ങിയിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ ചികിത്സാചെലവു വരും.

ഈ ചികിത്സാ രീതികളിലെല്ലാം ആറ് ആഴ്ചമുതൽ ആറുമാസം വരെ സിര അമർന്നിരിക്കുന്ന വിധം ബാൻഡേജോ സമ്മർദം നൽകുന്ന സ്റ്റോക്കിങ്സോ ഉപയോഗിക്കേണ്ടിവരും.

Eng­lish sum­ma­ry; treate­ment for vericosevain

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.