Web Desk

May 13, 2020, 7:08 pm

ആദിവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം നിഷേധിച്ചു; ജില്ലാ ഭരണകൂടം റിസോർട്ട് ഉടമയ്ക്ക് കൊടുത്തത് കിടിലം പണി

Janayugom Online

ആദിവാസികൾക്ക് ക്വാറന്റൈന്‍ സൗകര്യം നിഷേധിച്ച സ്വകാര്യ റിസോർട്ട് ഉടമയ്ക്ക് എതിരെ ജില്ലാ ഭരണകൂടം നടപടി എടുത്തു. തരിയോട് പത്താം മൈലിലുള്ള സിൽവർ വുഡ്‌സ് റിസോർട്ടിലാണ് ആദിവാസികൾക്കു ക്വാറന്റൈന്‍ സൗകര്യം നിഷേധിച്ചത് . ഇതിനെ തുടർന് ഉടമയെയും മാനേജരായും പോലീസ് അറസ്റ്റ് ചെയ്തു.

കുടകിൽ നിന്ന് വന്ന 18 ആദിവാസികൾക്കാണ് ക്വാറന്റൈന്‍ സൗകര്യം നിഷേധിച്ചത്. ഇതിനെ തുടർന് മണിക്കൂറുകളോളം ഇവർ പുറത്തു നിന്ന വിവരം അറിഞ്ഞ ജില്ലാ ഭരണകൂടം വിഷയത്തിൽ ഇടപെടുകയായിരുന്നു.ജനറൽ കാറ്റഗറിയിലുള്ളവർക് മാത്രമേ ക്വാറന്റൈന്‍ സൗകര്യം ഓര്ക്കു എന്ന നിലപാട് എടുത്തതാണ് റിസോർട് ഉടമകൾക് വിനയായത് .ക്വാറന്റൈന്‍ പ്രവർത്തനങ്ങൾക്കായി റിസോർട് ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടം ഉത്തരവ് ഇട്ടു.

Eng­lish sum­ma­ry: quran­tine denied for 18 trib­als in wayanad

you may also like this video;