Web Desk

ഫറോക്ക്

March 15, 2020, 6:15 pm

 റോഡരികിലെ വൻമരം സുരക്ഷയ്ക്കു ഭീഷണിയായി

Janayugom Online
ഫറോക്ക് ‑കരുവൻതുരുത്തി റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന പെരുമരം ജനങ്ങളുടെ സുരക്ഷയ്ക്കു   ഭീഷണിയാകുന്നു. റയിൽവേയുടെ സ്ഥലത്തുള്ള വലിയ ചീനി മരമാണ്   കരുവൻതുരുത്തി റോഡിനു മുകളിൽ പടർന്നു പന്തലിച്ചു നിൽക്കുന്നത്  . വാഹനങ്ങൾ എപ്പോഴും ഒടുന്ന റോഡാണിത്. മത്സ്യച്ചന്തയുടെ മുന്നിലാണീ
മരം നിൽക്കുന്നത്. എപ്പോഴും  ജനങ്ങൾ കൂടുന്ന സ്ഥലമാണിത് .
നൂറു വർഷമെങ്കിലും പഴക്കമുള്ള വൻമരത്തിൻ്റെ ഒരു വലിയ ശാഖയാണ്  റോഡിനു  മുകളിലായി നിൽക്കുന്നത്.  ചില ശാഖകൾ ഉണങ്ങുകയും ജീർണ്ണിക്കുകയും ചെയ്തിട്ടുണ്ട്. മരത്തിൻ്റെ കൊമ്പുകൾ റോഡിൻ്റെ മറുവശത്തുള്ള മത്സ്യച്ചന്തയുടെ  മുകളിലേക്ക് എത്തിയിട്ടുണ്ട് .ഏതു സമയവും മരത്തിൻ്റെ ശാഖകൾ പൊട്ടിവീഴാൻ സാദ്ധ്യതയുണ്ട്. അപകടം ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണം.ജനങ്ങളുടെ  സുരക്ഷയ്ക്കു ഭീഷണിയായ   വൃക്ഷത്തിൻ്റെ ഭാഗം മുറിച്ചു മാറ്റുവാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ജനങ്ങൾ ആവശ്യപ്പെടുന്നു.