Friday
18 Oct 2019

അടൂരിലെ ആയുര്‍വേദ നഴ്സിങ‌് സ്ഥാപനത്തില്‍നിന്ന‌് കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇര

By: Web Desk | Wednesday 19 June 2019 12:02 PM IST


കൊച്ചി : അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്സിങ‌് സ്ഥാപനത്തില്‍നിന്ന‌് കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡിപ്പിക്കപ്പെട്ടു.

ഒരു കുട്ടി പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധനാ ഫലം. മലപ്പുറം വഴിക്കടവിലെ വാടക വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്ന‌് പൂണെയ്ക്കുള്ള യാത്രയ്ക്കിടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ സഹായത്തോടെയാണ‌് പൊലീസ് ഇവരെ കണ്ടെത്തിയത്. മൂന്നു  യു വാക്കളും ഒപ്പമുണ്ടായിരുന്നു. നിലമ്ബൂര്‍ സ്വദേശി ഷിയാസിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മറ്റ് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.

രണ്ടു പെണ്‍കുട്ടികളെ കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലേക്ക‌് മാറ്റിയിട്ടുണ്ട്. ഒരാളെ മാതാപിതാക്കളോടൊപ്പം വിട്ടു. ഈ മാസം 13നാണ് ഇവരെ കാണാതായത്. തുടര്‍ന്ന് സ്ഥാപനം ഉടമ അടൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related News