തായ്‌ലാന്‍ഡിലെ ഏറ്റവും വലിയ എല്‍ഇഡി ടിവി നിര്‍മാതാക്കളായ ട്രീവ്യു, സ്മാര്‍ട്ട് ആന്‍ഡ്രോയ്ഡ് ഫുള്‍ എച്ച്ഡി ടിവികളുടെ വിപുലമായൊരു ശ്രേണി കേരള വിപണിയില്‍ അവതരിപ്പിച്ചു. ലോകത്തെ 30 ലേറെ രാജ്യങ്ങളിലേയ്ക്ക് ഗുണമേന്മയേറിയ ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ ട്രീവ്യു കയറ്റി അയക്കുന്നുണ്ട്. ഇലക്ട്രോണിക് രംഗത്തെ മുന്‍നിരക്കാരായ ക്യൂ ത്രീ വെഞ്ചേഴ്‌സ് ആണ് ട്രീവ്യൂവിന്റെ ഇന്ത്യന്‍ പങ്കാളികള്‍.
പ്രശസ്ത ചലച്ചിത്ര താരം ഋതിക് റോഷനാണ് ട്ര്യീവ്യൂവിന്റെ ബ്രാന്‍ഡ് അംബാസഡര്‍. 24 ഇഞ്ചു മുതല്‍ 65 ഇഞ്ചു വരെയുള്ള ടിവികള്‍ ട്രീവ്യൂ അവതരിപ്പിച്ചിട്ടുണ്ട്. 96 ഇഞ്ച് വലിപ്പമുള്ള ഫ്രെയിംലെസ് ടിവി നിര്‍മ്മാണത്തിലേയ്ക്കും ട്രീവ്യൂ കടക്കുകയാണ്.
ചലച്ചിത്ര താരങ്ങളായ ജയസൂര്യയും ഹണിറോസും ക്യൂത്രീ വെഞ്ചേഴ്‌സ് സിഇഒ ജൂബിന്‍ പീറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ടിവി ശ്രേണി അവതരിപ്പിച്ചത്. ക്യൂത്രീ വെഞ്ചേഴ്‌സുമായി ചേര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി ലേസര്‍ ടിവികള്‍ അവതരിപ്പിക്കും. 100 ഇഞ്ചു മുതല്‍ 300 ഇഞ്ചു വരെയുള്ള ടിവികളായിരിക്കും ഇവ.
താങ്ങാവുന്ന വിലയായിരിക്കും ഇവയുടെ പ്രത്യേകത. ട്രീവ്യു ഫ്രെയിം സീരീസിന്റെ വില 34,990 രൂപ മുതല്‍ 79,990 രൂപ വരെയാണ്. അള്‍ട്രാ സീരീസിന്റെ വില 64,990 രൂപ മുതല്‍ 1,09,990 രൂപ വരെയും. ക്ലാസിക് സീരീസിന്റെ വില 15,490 രൂപ മുതല്‍ 29,990 രൂപ വരെയാണ്. മാഗ്മ ശ്രേണിയുടെ വില 19,990 രൂപ മുതല്‍ 47,990 രൂപ വരെയാണ്. ഇന്‍ഡോ- തായ്‌ലന്‍ഡ് സാമ്പത്തിക സഹകരണത്തിന് ആക്കം കൂട്ടുന്നതാണ് ട്രീവ്യൂ-ക്യൂത്രീ വെഞ്ചേഴ്‌സ് സഹകരണമെന്ന് ഇന്ത്യയിലെ തായ്‌ലാന്‍ഡ് അംബാസഡര്‍ കുട്ടിന്‍ടോണ്‍ സാം ഗോങ് സാക്ട്രി പറഞ്ഞു.
ENGLISH SUMMARY:Treeview with Full HD TV Series
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.