അരുണാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെയുണ്ടായത് മൂന്ന് ഭൂചലനങ്ങള്‍

Web Desk
Posted on July 20, 2019, 9:06 am

ഗുവാഹാട്ടി: അരുണാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെയുണ്ടായത് മൂന്ന് ഭൂചലനങ്ങള്‍. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 24 മണിക്കൂറിനിടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 5.5, 5.6, 3.8, 4.9 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ല.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.52 ന് ഈസ്റ്റ് കമേങ് ജില്ലയില്‍ 10 കിലോമീറ്റര്‍ ചുറ്റളവിലുണ്ടായ ഭൂചലനമാണ് ഏറ്റവും ഉയര്‍ന്ന തീവ്രത രേഖപ്പെടുത്തിയത്. 5.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ച 4.24 നുണ്ടായ ഭൂചലനം 5.5 തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. ഈസ്റ്റ് കമേങ് ജില്ലയില്‍ തന്നെയായിരുന്നു ഇതും.
അയല്‍ സംസ്ഥാനങ്ങളായ അസമിലും നാഗാലാന്‍ഡിലും ഭൂചലനം അനുഭവപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.