ട്രയല്‍ റൂമുകളില്‍ ക്യാമറ മാത്രമല്ല; ഇതും പേടിക്കുക

Web Desk
Posted on June 10, 2018, 2:46 pm

ട്രയല്‍ റൂമുകളില്‍ ഒളിച്ച് വച്ചിരിക്കുന്ന ക്യാമറകളെക്കാളും പേടിക്കണം ഇതിനെ. എത്ര പ്രമുഖ ബ്രാന്‍ഡ് ആയ വ്യാപാര സ്ഥാപനത്തിലെയും ട്രയല്‍ റൂമില്‍ നിന്ന് വസ്ത്രങ്ങള്‍ അനുയോജ്യമാണോയെന്ന് നോക്കുമ്പോള്‍ ഏറ്റവും കൂടുതൽ പേടിക്കേണ്ടത് പതിയിരിക്കുന്ന അപകടങ്ങളെയാണ്.

ചര്‍മ്മരോഗികൾ  ഇട്ടു നോക്കിയ വസ്ത്രങ്ങള്‍ അടുത്തയാള്‍ ഇട്ടുനോക്കുമ്പോഴാണ് അസുഖങ്ങള്‍ പകരുന്നത്.

അരിമ്പാറ (Warts and ver­ru­cas)

തൊലിപ്പുറത്ത് കാണുന്ന അരിമ്പാറ സമ്പര്‍ക്കത്തിലൂടെ പടരുന്ന ഒരു രോഗമാണ്. പ്രായ വ്യത്യാസമില്ലാതെ ആരിലും അരിമ്പാറ കാണാനുള്ള സാധ്യതയുണ്ട്. വസ്ത്ര സ്ഥാപനങ്ങളില്‍ മിക്കവാറും മറ്റുള്ളവര്‍ ട്രയല്‍ ചെയ്ത വസ്ത്രങ്ങള്‍ ആണ് ഇടാന്‍ കിട്ടാറ്. ട്രയല്‍ ചെയ്ത വസ്ത്രങ്ങള്‍ മുമ്പ് ഈ അസുഖമുള്ളവര്‍ ഉപയോഗിച്ചതാണെങ്കില്‍ അരിമ്പാറ പകരാന്‍ സാധ്യതയുണ്ട്.

ചിക്കന്‍പോക്‌സ് (Chick­en­pox)

വളരെ വേഗത്തില്‍ പടരുന്ന വൈറസ് ജന്യ രോഗമാണ് ചിക്കന്‍പോക്‌സ്. ശരീരത്തും, മുഖത്തും, തലയിലുമെല്ലാം ചെറിയ കുരുക്കള്‍ വരുന്നതാണ് ഇതിന്റെ ലക്ഷണം. വായുവിലൂടെയും ചര്‍മത്തിലൂടെയും ചിക്കന്‍ പോക്‌സ് പകരാനുള്ള സാധ്യതകള്‍ ഏറെയാണ്. രോഗം ഉള്ള ആളുടെ വേഷം ഉപയോഗിച്ചാല്‍ വൈറസ് പടരാനുള്ള സാധ്യത രണ്ടിരട്ടിയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

അണുബാധ (Fun­gal infec­tion)

കടുത്ത ചൊറിച്ചില്‍ ഉളവാക്കുകയും ദീർഘകാലം നീണ്ടുനിൽക്കുകയും ചെയ്യുന്ന രോഗമാണിത് . രോഗം ഉള്ള ആളുടെ വേഷം ഉപയോഗിച്ചാല്‍ ഉറപ്പായും പകരാം.

കരപ്പന്‍ (Sca­bies)

ചര്‍മ്മത്തിലൂടെ പകരാന്‍ സാധ്യതയുള്ള രോഗമാണ് കരപ്പന്‍. ശരീരത്തിലെ മടക്കുകളിലും മറ്റും ഇത് കാണാനുള്ള സാധ്യത ഏറെയാണ്.  കരപ്പനില്‍ കാണുന്ന നീരൊലിപ്പിലൂടെയാണ് ഈ അസുഖം പടരുക.