Friday
20 Sep 2019

ചൂണ്ടയിടുന്നതിനിടെ മദ്ധ്യവയസ്‌കന്‍ മുങ്ങിമരിച്ചു

By: Web Desk | Monday 20 May 2019 10:14 PM IST


രാജാക്കാട് : ആനയിറങ്കല്‍ ജലാശയത്തില്‍ ചൂണ്ടയിടുന്നതിനിടെ മദ്ധ്യവയസ്‌കന്‍ മുങ്ങിമരിച്ചു. ചിന്നക്കനാല്‍ ടാങ്കുകുടി നിവാസിയായ ആദിവാസി മയില്‍സാമി (45) ആണ് മരിച്ചത്.

അപസ്മാര രോഗമുള്ള ഇയാള്‍ ജലാശയത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിയ്ക്കുന്നതിനായി രാവിലെ വീട്ടില്‍ നിന്നും പോയതായിരുന്നു. പകല്‍ പതിനൊന്നോടെ മീന്‍ പിടിയ്ക്കുവാന്‍ എത്തിയവര്‍ കാണുന്നത് മുന്നൂറ്റിയൊന്ന് കോളനിയ്ക്ക് എതിര്‍ഭാഗത്ത് കരയോടടുത്ത് വെള്ളത്തില്‍
മയില്‍സാമി കമിഴ്ന്ന് കിടക്കുന്നതാണ്. ആള്‍ മരിച്ചുവെന്ന് തിരിച്ചറിഞ്ഞ ഇവര്‍
ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു.

ചൂണ്ടയിട്ടുകൊണ്ട് ഇരിക്കുന്നതിനിടെ അപസ്മാരം ഇളകി വെള്ളത്തില്‍ വീണതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മറയൂര്‍ സ്വദേശിയായ ഇയാള്‍ കുറച്ച് നാള്‍ മുന്‍പ് മാത്രമാണ് കുടുംബസമേതം ടാങ്ക് കുടിയില്‍ താമസത്തിനായി എത്തിയത്. ഭാര്യ സെല്‍വി. മക്കള്‍ മീനാക്ഷി, സെല്‍വകുമാര്‍, പരമേശ്വരി. ശാന്തന്‍പാറ പൊലീസ് മേല്‍നടപടി സ്വീകരിച്ച
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക്
മാറ്റി.

Related News