പതിനൊന്നുകാരിയെ മദ്യം നൽകി പീഡിപ്പിച്ചു: അച്ഛനടക്കം നിരവധിപേർ പ്രതികൾ

Web Desk
Posted on November 28, 2019, 12:52 pm

വയനാട്: വയനാട്ടിൽ 11 വയസുകാരിയായ ആദിവാസി ബാലികയെ മദ്യം നൽകി പീഡിപ്പിച്ചു. അച്ഛനടക്കം നിരവധിപേരാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ മേപ്പാടി പൊലീസ് ഉടൻ കേസെടുക്കും. മേപ്പാടി പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. കേസില്‍ കുട്ടിയുടെ അമ്മയും പ്രതിയാകും.

you may also like this video

കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ ബാലക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് കുട്ടിയെ മാറ്റി താമസിപ്പിക്കണം എന്ന് രണ്ട് വർഷം മുൻപ് ചൈൽഡ് ലൈൻ ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം സിഡബ്ല്യുസി വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല എന്നാണ് ആക്ഷേപം. കൃത്യമായ അന്വേഷണം നടത്താതെ കുട്ടിയെ വീട്ടിൽ തന്നെ താമസിപ്പിച്ചതിനാലാണ് വീണ്ടും ഇത്തരമൊരു ലൈംഗിക ചൂഷണത്തിന് കുട്ടി ഇരയായതെന്ന് ആക്ഷേപമുയരുന്നുണ്ട്.