Web Desk

ഹൈദരാബാദ്

September 24, 2021, 7:42 pm

ഗണേശോത്സവത്തിന് നൃത്തം ചെയ്തു : ഗോത്രവര്‍ഗക്കാരനെ അടിച്ച് കൊന്നു

Janayugom Online

നൃത്തം ചെയ്തെന്നാരോപിച്ച് ഗോത്രവര്‍ഗക്കരാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. തെലങ്കാനയിലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് 23 കാരനായ ബിജിലി മല്ലേഷിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. തെലങ്കാനയിലെ മഹബൂബ്നഗർ ജില്ലയിൽ ഗണേഷ് ചതുർത്ഥി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിലാണ് മര്‍ദ്ദനം.

ആഘോഷത്തിനിടയില്‍ മല്ലേഷും കൂട്ടുകാരും നൃത്തം ചെയ്യുന്നത് കണ്ട ഒരുകൂട്ടം ആളുകള്‍ ഇവര്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ 10 പേരെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. പ്രതികളെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും അധികൃതര്‍ അറിയിച്ചു.

Eng­lish sum­ma­ry; Trib­al man beat­en to death in Telan­gana; 10 peo­ple booked

You may also like this video;