പോക്സോ നിയമത്തെ കുറിച്ച് ഊരു മൂപ്പന്‍മാര്‍ക്ക് പരിശീലനം നല്‍കി

Web Desk

മാനന്തവാടി

Posted on May 29, 2018, 5:06 pm

പോക്സോ നിയമത്തെ കുറിച്ച് ഊരു മൂപ്പന്‍മാര്‍ക്ക് പരിശീലനം നല്‍കി. വനിതാ ശിശു വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിലാണ് മാനന്തവാടിയില്‍ വെച്ച് പരിശീലനം നല്‍കിയത്. ആദിവാസി വിഭാഗക്കാരായ കുട്ടികള്‍ ധാരാളമായി വിവിധങ്ങളായ ചൂഷണങ്ങള്‍ക്ക് വിധേയരാക്കപ്പെടുകയും ഇത്തരം ചൂഷണങ്ങളില്‍ പലതും പുറം ലോകം അറിയാതെ പോകുന്നത് തടയാനും നിയമങ്ങളെ കുറിച്ചുള്ള അറിവ് നല്‍കാനുമാണ് ഊരു മൂപ്പന്‍മാര്‍ക്ക് പരിശീലനം നല്‍കിയത്.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ ജെ പൈലി ഉല്‍ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ കെ പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ കെ സി മൈമൂന സി ഡി പി ഒ അനിത ഡിസിപി യു ഔട്ട് റീച്ച് വര്‍ക്കര്‍ എം വി അഖിലേഷ് എന്നിവര്‍ സംസാരിച്ചു.

പോക്‌സോ നിയമത്തെ കുറിച്ച് അഡ്വ. വേണുഗോപാലും കുട്ടികളും അവകാശങ്ങളും എന്ന വിഷയത്തെ കുറിച്ച് ജെയിന്‍ മേരി ജോസും ക്ലാസ്സെടുത്തു. ഡി സി പി യു ലീഗല്‍ കം പ്രൊ ബേഷന്‍ ഓഫീസര്‍ മനിത മൈത്രി സ്വാഗതം പറഞ്ഞു.