29 March 2024, Friday

ട്രൈബ്യൂണല്‍ റിഫോംസ് ബില്‍: രൂക്ഷവിമർശനം

Janayugom Webdesk
ന്യൂഡല്‍ഹി
August 16, 2021 10:33 pm

ഭരണഘടനാ സംവിധാനങ്ങളെ മറികടക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ പാസാക്കിയ ട്രൈബ്യൂണല്‍ റിഫോംസ് ബില്ലില്‍ സുപ്രീം കോടതി കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തി.

മദ്രാസ് ബാര്‍ അസോസിയേഷന്‍ കേസില്‍ ട്രൈബ്യൂണല്‍ നിയമങ്ങളിലെ പല വ്യവസ്ഥകളും സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ പാര്‍ലമെന്റിന്റെ കഴിഞ്ഞ സമ്മേളനം ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് നിയമം വീണ്ടും പാസാക്കിയത്.

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയം തയ്യാറാക്കിയ കുറിപ്പ് കോടതിക്ക് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി പത്ത് ദിവസത്തെ സമയം അനുവദിച്ചു.

Eng­lish sum­ma­ry; Tri­bunal Reforms Bill Criticized

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.