കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ചുകൊണ്ടുള്ള പ്രതിരോധ സേനകളുടെ പ്രകടനത്തിന് 50 കോടി രൂപ ചെലവെന്ന് റിപ്പോർട്ട്.കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ ചെലവ് തികച്ചും ധൂർത്തെന്ന ആക്ഷേപമാണ് ഉയരുന്നത്.
കുടിയേറ്റ തൊഴിലാളികൾ സ്വന്തം വീട്ടിൽ എത്താൻ പോലും കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ധൂർത്ത്. വലിയ യുദ്ധവിമാനങ്ങൾ ഒരു മണിക്കൂർ പറക്കുന്നതിന് ഇന്ധന ചെലവ് ഉൾപ്പെടെ 6.5 മുതൽ ഏഴ് കോടി രൂപ വരെയാണ് ചെലവ്.
പരിശീലന വിമാനങ്ങൾ, ചെറിയ ഹെലികോപ്റ്ററുകൾ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപവരെയും ഇന്ത്യൻ വ്യോമസേനയുടെ എസ് യു ‑30 വിഭാഗത്തിലുള്ള വിമാനങ്ങൾക്ക് 45 മുതൽ 50 ലക്ഷം രൂപവരെയുമാണ് ഒരു മണിക്കൂർ പറക്കുന്നതിനുള്ള ചെലവ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.