അക്രമം നടത്തുന്നവരുടെ പേരില്‍ കര്‍ശന നടപടി എടുക്കും: കളക്ടര്‍ ഡോ ഡി സജിത്ത്ബാബു

Web Desk
Posted on January 04, 2019, 7:36 pm

കാസര്‍കോട്: അക്രമം നടത്തുന്നവരുടെ പേരില്‍ കര്‍ശന നടപടി എടുക്കുകയും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത്ബാബു പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല സമാധാന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ത്താല്‍ ദിനത്തില്‍ അതിക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുകയും ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കുകയും ചെയ്ത ഇവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കും.

പാര്‍ട്ടി അണികളെ അതാത് പാര്‍ട്ടി നേതൃത്വം നിയന്ത്രിക്കണം. അല്ലാത്ത പക്ഷം, സാമൂഹിക ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ പോലീസ് നടപടി എടുക്കും. പോലീസ് നടപടിയുമായി മുന്നോട്ട് പോകുമ്പോള്‍ പാര്‍ട്ടി നേതൃത്വം ഇടപെടരുതെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.  ഹര്‍ത്താല്‍ ദിനത്തില്‍ അരങ്ങേറിയ പൊതുമുതല്‍ നശിപ്പിക്കല്‍, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം എന്നിവയെ യോഗം അപലപിച്ചു. യോഗത്തില്‍ എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന് , എം രാജഗോപാല്‍, സബ് കലക്ടര്‍ അരുണ്‍ കെ വിജയന്‍ , ഡിവൈഎസ്പി ഹസ്സൈനാര്‍, ആര്‍ഡിഒ പി എ അബ്ദുള്‍ സമദ്, മഞ്ചേശ്വരം തഹസില്‍ദാര്‍ ജോണ്‍