ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ചവിട്ടി കുഴിയിലിട്ടു- വീഡിയോ

Web Desk
Posted on November 25, 2019, 2:22 pm

കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ ജോയ് പ്രകാശ് മജുംദാറിനെ തൃണമൂൽ പ്രവർത്തകർ ചവിട്ടി കുഴിയിലിട്ടു. കൂട്ടംചേര്‍ന്ന് ജോയ് പ്രകാശിനെ ആക്രമിച്ച തൃണമൂല്‍ പ്രവര്‍ത്തകര്‍, ഇദ്ദേഹത്തെ സമീപത്തുള്ള കുഴിയിലേയ്ക്ക് ചവിട്ടിവീഴ്ത്തി.സ്ഥലത്തുണ്ടായിരുന്ന പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബംഗാളിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കരീംപുര്‍ മണ്ഡലത്തിലാണ് ജോയ് പ്രകാശ് മജുംദാര്‍ മത്സരിക്കുന്നത്.

&nbs


p;