19 April 2024, Friday

Related news

April 15, 2024
April 8, 2024
April 8, 2024
March 29, 2024
March 27, 2024
March 23, 2024
March 6, 2024
February 28, 2024
February 22, 2024
February 21, 2024

ലാലൻ ഷെയ്ഖിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
December 13, 2022 4:23 pm

പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ബോഗ്‌തുയ് ഗ്രാമത്തിൽ നടന്ന കൂട്ടക്കൊലയിലെ മുഖ്യപ്രതി ലാലൻ ഷെയ്ഖിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് മദൻ മിത്രയും ആവശ്യപ്പെട്ടു. സിബിഐ കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ പങ്കിനെ കുറിച്ചും ടിഎംസി നേതാവ് ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മാർച്ച് മുതൽ ഒളിവിൽ കഴിയുകയായിരുന്നുലാലൻ ഷെയ്ഖി. ജാർഖണ്ഡിൽ നിന്ന് ഡിസംബർ 4 ന് ഏജൻസി അറസ്റ്റ് ചെയ്തതു മുതൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കസ്റ്റഡിയിലായിരുന്നു ഷെയ്ഖ്.

സിബിഐ കസ്റ്റഡിയിൽ സംഭവസ്ഥലത്തേക്ക് കൊണ്ടുപോയതിന് ശേഷം തിങ്കളാഴ്ച അദ്ദേഹത്തെ സിബിഐ ക്യാമ്പ് സൈറ്റിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ലാലൻ ഷെയ്ഖിന്റെ മരണത്തിൽ ഗൗരവമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അന്വേഷണത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അതും കണ്ടുപിടിക്കണം.മുഖ്യപ്രതിയെ സിബിഐ കസ്റ്റഡിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയാൽ, ജനങ്ങൾക്ക് ആ ഏജൻസിയിൽ എങ്ങനെ വിശ്വാസമുണ്ടാകും മിത്ര ചോദിച്ചുബിജെപിയുടെ ഗൂഢാലോചനനടന്നതായും അദ്ദേഹം ആരോപിച്ചു.എല്ലാം വളരെ നിഗൂഢമാണ്. 

ഡിസംബറിൽ ബംഗാളിൽ എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ദിലീപ് ഘോഷും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പരാമർശിച്ചിരുന്നു.അന്വേഷണത്തിൽ എല്ലാ ഏജൻസികളുമായും തൃണമൂൽ കോൺഗ്രസ് പൂർണമായി സഹകരിക്കുമെന്നും മിത്ര പറഞ്ഞു.മാർച്ച് 21 ന് ബൊഗ്തുയി ഗ്രാമത്തിൽ കുടിലുകൾ കത്തിച്ചതിനെ തുടർന്ന് എട്ട് പേരെ ജീവനോടെ ചുട്ടുകൊന്നു. പൊള്ളലേറ്റ ഒരാൾ കൂടി പിന്നീട് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. പ്രാദേശിക തൃണമൂൽ പ്രവർത്തകൻ ഭാദു ഷെയ്ഖ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അക്രമം നടന്നത്.മാർച്ച് 25ന് കൊൽക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിടാൻ ഉത്തരവിട്ടു. 

ഈ കേസിലെ മുഖ്യപ്രതി ലാലൻ ഷെയ്ഖ് അന്നുമുതൽ സിബിഐ പിടിയിലാകുന്നത് വരെ ഒളിവിലായിരുന്നുകേസിൽ രണ്ട് അന്വേഷണ ഉദ്യോഗസ്ഥർ ഔദ്യോഗിക ജോലികൾക്കായി കോടതിയിൽ പോയപ്പോൾ ലാൽ ഷെയ്ഖ് ഡ്യൂട്ടിയിലുള്ള മറ്റൊരു സിബിഐ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിലായിരുന്നുവെന്ന് ഒരു സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. അന്ന് വൈകിട്ട് നാലരയോടെ സിആർപിഎഫ് ജവാൻമാർ സൈറ്റ് ഓഫീസിന് കാവലിരിക്കുമ്പോഴാണ് സംഭവം. കുളിമുറിയിൽ പോയ ഷെയ്ഖ് ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ അകത്ത് പോയി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Eng­lish Summary:
Tri­namool Con­gress demands inquiry into Lalan Sheikh’s death

YOu may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.