Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

കൊല്‍ക്കത്ത

May 02, 2021, 8:38 pm

തൃണമൂല്‍ വൻ വിജയം നേടി, മമത തോറ്റു

Janayugom Online

ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസ് വൻ വിജയം നേടിയെങ്കിലും മുഖ്യമന്ത്രിയും തൃണമുല്‍ അധ്യക്ഷയുമായ മമത ബാനര്‍ജി നന്ദിഗ്രാമില്‍ പരാജയപ്പെട്ടു. അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് നന്ദിഗ്രാമില്‍ മമത ബാനര്‍ജി ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടത്.

അന്തിമ ഫലം പുറത്തുവന്നപ്പോള്‍ മമതയുടെ മുന്‍ അനുയായി ആയിരുന്ന ബിജെപിയുടെ സുവേന്ദു അധികാരി 1,622 വോട്ടുകള്‍ക്കാണ് വിജയിച്ചത്. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും രാ​ജി​വ​ച്ച്‌ ബി​ജെ​പി​ല്‍ ചേ​ര്‍​ന്ന സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ വെ​ല്ലു​വി​ളി​ച്ച്‌ സ്വീ​ക​രി​ച്ചാ​ണ് മ​മ​ത ന​ന്ദി​ഗ്രാ​മി​ല്‍ ജ​ന​വി​ധി തേ​ടി​യ​ത്. 1622 വോ​ട്ടു​ക​ള്‍​ക്കാ​ണ് സു​വേ​ന്ദു​വിന്റെ വിജയം.
‘നന്ദിഗ്രാമിലെ ജനങ്ങളുടെ വിധി അംഗീകരിക്കുന്നു. അത് വലിയൊരു തോല്‍വിയല്ല, അതില്‍ വിഷമിക്കേണ്ട’ മമത ബാനര്‍ജി പ്രതികരിച്ചു. ‘നന്ദിഗ്രാം ജനത അവര്‍ക്ക് ആവശ്യമുളള വിധി നല്‍കട്ടെ, ഞാന്‍ അത് അംഗീകരിക്കുന്നു. വലിയ വിജയത്തില്‍ ആവശ്യമായ ത്യാഗമായിരുന്നു നന്ദിഗ്രാം. ഞങ്ങള്‍ സംസ്ഥാനം വിജയിച്ചു. ചില തെറ്റുകള്‍ ഉണ്ടെന്ന് കേട്ടിട്ടുള്ളതിനാല്‍ കോടതിയില്‍ പോകും’. എന്നാണ് മമത പ്രതികരിച്ചത്.
നേ​ര​ത്തെ മ​മ​ത വി​ജ​യി​ച്ച​താ​യി വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു. ഇ​തോ​ടെ വോ​ട്ട​ര്‍​മാ​ര്‍​ക്ക് ന​ന്ദി പ​റ​ഞ്ഞ് മ​മ​ത രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് മ​മ​ത തോ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പുറത്തുവന്നത്.

മമതയുടെ രാഷ്ട്രീയ ജീവിതത്തില്‍ നന്ദിഗ്രാമിന് ഏറെ പ്രധാന്യമുണ്ട്. നന്ദിഗ്രാം, സിംഗൂര്‍ സമരത്തിന് പിന്നാലെയാണ് ഭരണകക്ഷിയെ തറപറ്റിച്ച് മമത അധികാരത്തിലെത്തിയത്. അന്ന് നന്ദിഗ്രാം സമരത്തിന് മമതയ്ക്കൊപ്പമുണ്ടായിരുന്ന സുവേന്ദു അധികാരിയാണ് ഇന്ന് നന്ദിഗ്രാമില്‍ മമതയുടെ എതിരാളിയായി മാറിയത് എന്നതാണ് ശ്രദ്ധേയം.

Eng­lish sum­ma­ry; Tri­namool won a land­slide vic­to­ry and Mama­ta lost

You may also like this video;