വോട്ടെടുപ്പിനിടെ അക്രമം; തൃണമൂല്‍— കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Web Desk
Posted on May 12, 2019, 11:39 am

കൊല്‍ക്കത്ത: വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക അക്രമം. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും മരിച്ച നിലയില്‍ കണ്ടെത്തി.മേദിനിപ്പൂരിലെ കാന്തിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കൊല്‍ക്കത്തയില്‍ നിന്ന് 167 കിലോമീറ്റര്‍ ദൂരെയുള്ള ജാര്‍ഗ്രാമില്‍ രമിണ്‍ സിംഗ് എന്ന ബിജെപി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.

തൃണമൂല്‍ കോണ്‍ഗ്രസാണ് രമിണ്‍ സിംഗിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ആരോപണം തൃണമൂല്‍ നിഷേധിച്ചു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ജാര്‍ഗ്രാമടക്കം എട്ട് മണ്ഡലങ്ങളിലാണ് ബംഗാളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന്റെ മുന്‍ ഘട്ടങ്ങളില്‍ സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.