Friday
22 Feb 2019

ട്രിനിറ്റി സ്‌കൂളിലെ പ്രിന്‍സിപ്പലിനെ നീക്കണമെന്നാവശ്യം; മാനേജ്‌മെന്‍റ് ഇന്ന് മറുപടി നല്‍കും

By: Web Desk | Monday 12 February 2018 8:48 AM IST

കൊല്ലം:

ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പലിനെ നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ കത്തിന് സ്‌കൂള്‍ മാനേജ്‌മെന്‍റ്  ഇന്ന് മറുപടി നല്‍കും. കൊല്ലം ബിഷപ്പിന് കോളേജ് പ്രിന്‍സിപ്പല്‍ ഷെവലിയാര്‍ ജോണ്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കും. രാവിലെ സ്‌കൂള്‍ മാനേജ്‌മെന്‍റിന്‍റെ യോഗവും ചേരുന്നുണ്ട്.

ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ രണ്ട് അധ്യാപികമാരെ സസ്‌പെന്‍ഷന് ശേഷം പ്രിന്‍സിപ്പാളിന്‍റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് ആഘോഷമായി തിരിച്ചെടുത്തതാണ് വിവാദത്തിന് കാരണമായത്. വിഷയത്തില്‍ പ്രിന്‍സിപ്പലിനെ നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കത്ത് നല്‍കിയിരുന്നു.

Related News