കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഹോട്ട്സ്പോട്ടുകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും ഐജി അശോക് യാദവ് അറിയിച്ചു. 54 പേര്‍ക്കാണ് കണ്ണൂരില്‍ രോഗബാധയുള്ളത്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ജില്ലയിലാണ്.
രോഗവ്യാപനമുള്ള തമിഴ്നാട്ടില്‍ നിന്നെത്തിയ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. അടിയന്തര മെഡിക്കല്‍ സഹായം അടക്കമുള്ള ആവശ്യങ്ങളുമായി വരുന്നവരെ മാത്രമാണ് കേരളാ അതിര്‍ത്തിയിലൂടെ പ്രവേശിക്കാന്‍ അനുവദിക്കുന്നത്.
ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലെ വനമേഖല വഴി ആളുകള്‍ സഞ്ചരിക്കുന്നത് തടയാന്‍ വനംവകുപ്പും പൊലീസും നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
English Summary: Triple lock down in Kannur.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.