19 April 2024, Friday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

കോവിഡ്: ഈ ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

Janayugom Webdesk
കണ്ണൂര്‍
October 14, 2021 7:57 pm

ജില്ലയിൽ പ്രതിവാര രോഗബാധ നിരക്ക് 10 ൽ കൂടിയ ആറ് തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു. ഒക്ടോബർ 17 വരെയാണ് നിയന്ത്രണം. തദ്ദേശസ്ഥാപനം, വാർഡുകൾ യഥാക്രമത്തിൽ എരമം-കുറ്റൂർ 2,കണിച്ചാർ 5,കേളകം 8,പട്ടുവം 8,വേങ്ങാട് 7,ആന്തൂർ നഗരസഭ 10.

ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ:

കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവശ്യ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. അടിയന്തരവും അവശ്യ സേവന വിഭാഗത്തിൽപ്പെടുന്നതും 24 മണിക്കൂറും തുടർപ്രവർത്തനം ആവശ്യമുള്ളതുമായ വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവക്ക് പ്രവർത്തിക്കാം. അവശ്യം വരുന്ന ഐ ടി എനേബിൾഡ് സ്ഥാപനങ്ങൾക്ക് ചുരുങ്ങിയ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. ടെലികോം-ഇന്റർനെറ്റ് സേവനദാതാക്കളുടെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അതത് സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് കൈയ്യിൽ കരുതി യാത്രചെയ്യാം. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്ന് പ്രവർത്തിക്കാം.

പാൽ, പഴം, പച്ചക്കറി, ബേക്കറി, കള്ള്, പലചരക്ക്, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മണി മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കാം. അവശ്യ വസ്തുക്കളുടെ ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം. ഹോട്ടലുകളിൽ നിന്നും രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് വരെ ഹോം ഡെലിവറി മാത്രം. പാർസൽ ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങൾ അനുവദനീയമല്ല. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അറിയിപ്പ് നൽകിയതിന് ശേഷം മാത്രം നിർമ്മാണ പ്രവർത്തനങ്ങൾ കൊവിഡ് മാനദണ്ഡ പ്രകാരം നടത്താം. ചികിത്സക്കായി പോകുന്നവർക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വാക്സിനേഷൻ ആവശ്യത്തിന് യാത്ര ചെയ്യുന്നവർക്കും യാത്രാനുമതി ഉണ്ട്. ഈ ആവശ്യത്തിനായി പോകുന്നവർ ബന്ധപ്പെട്ട രേഖകൾ കൈയ്യിൽ കരുതണം. ദീർഘദൂര ബസ്സ് സർവ്വീസ് അനുവദനീയമാണ്. റെയിൽവേ സ്റ്റേഷൻ, എയർ പോർട്ട്, ബസ്സ് ടെർമിനൽ എന്നിവിടങ്ങളിലേക്ക് യാത്രക്കാർക്ക് എത്തിച്ചേരാനും തിരിച്ച് വരാനും മാത്രം പൊതു സ്വകാര്യ വാഹനങ്ങളിൽ കൊവിഡ് മാനദണ്ഡ പ്രകാരം യാത്ര ചെയ്യാം. ഇത്തരം യാത്രക്കാർ യാത്രാ രേഖകൾ/ടിക്കറ്റ് കൈയ്യിൽ സൂക്ഷിക്കണം. നേരത്തെ നിശ്ചയിച്ചിട്ടുള്ള വിവാഹം, ഗൃഹപ്രവേശം എന്നീ ചടങ്ങുകൾ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പരമാവധി 50 പേരെ മാത്രം പങ്കെടുപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം.

 

Eng­lish Sum­ma­ry: Triple lock down in six local bodies

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.