ട്രിപ്പിൾ ലോക്ക് ഡൗൺ; തലസ്ഥാനത്തെ റോഡുകൾ അടച്ചു

Web Desk

തിരുവനന്തപുരം

Posted on July 06, 2020, 8:24 am

തിരുവനന്തപുരം നഗരസഭ മേഖലയിൽ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂർണമായും അടച്ചു. നഗരത്തിലേക്ക് അവശ്യസേവനത്തിന് വരാനും പോകാനും ഒരു റോഡ് മാത്രമാണ് തുറന്നിട്ടുള്ളത്.

നഗരത്തിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കുന്നില്ല. കോർപ്പറേഷൻ മേഖലയിൽ ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, പലചരക്കുകടകൾ എന്നിവ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളൂ. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളും അടച്ചു. നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചട്ടുണ്ട്. ഏതുവിധത്തിലുള്ള സഹായം ആവശ്യപ്പെടുന്നതിനും താഴെ പറയുന്ന ഫോൺ നമ്ബറുകളിൽ ബന്ധപ്പെടണം.

സ്റ്റേറ്റ് പൊലീസ് കൺട്രോൾ റൂം — 112,തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂം — 0471 2335410, 2336410, 2337410, സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂം — 0471 2722500, 9497900999,പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കൊവിഡ് കൺട്രോൾ റൂം — 9497900121,9497900112.

you may also like this video