മുത്തലാഖ് ബില്ല് അവതരിപ്പിക്കനായില്ല; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

Web Desk

ന്യൂഡല്‍ഹി

Posted on January 03, 2018, 5:44 pm

പ്രതിപക്ഷ ബഹളങ്ങള്‍ക്കിടയില്‍ മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്‍ ഇതിനകം തന്നെ ലോക്സഭയില്‍ പാസാക്കിയിരുന്നു.

അതേസമയം, ലോക്‌സഭ പാസ്സാക്കിയ മുത്തലാഖ് ബിൽ രാജ്യസഭയുടെ സിലക്‌ട് കമ്മിറ്റിക്കു വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇരുഭാഗത്തു നിന്നുള്ള ബഹളം ഇന്നത്തേക്ക് രാജ്യസഭ പിരിയാന്‍ കാരണമായി.

ഇന്നലെ രാജ്യസഭയിൽ ബിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ചർച്ചയ്‌ക്കു കാര്യോപദേശക സമിതി സമയം തീരുമാനിച്ചിട്ടില്ലെന്നു പ്രതിപക്ഷം ആരോപിച്ചു. തുടർന്ന് ബിൽ ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഇന്നലെ വൈകുന്നേരം ചേർന്ന കാര്യോപദേശക സമിതിയിലും ഭരണപ്രതിപക്ഷങ്ങൾ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകാതിരുന്നതിനെ തുടര്‍ന്ന് പ്രതിപക്ഷ ബഹളം തുടർന്നതോടെ സഭ പിരിയുകയായിരുന്നു.

കോൺഗ്രസിനും തൃണമൂൽ കോൺഗ്രസിനും മറ്റുമൊപ്പം, , ഭരണപക്ഷത്തെ തെലുങ്കുദേശവും സിലക്‌ട് കമ്മിറ്റിക്കായി വാദിച്ചു.

 

Photo Courtesy: NDTV