മണ്‍സൂണ്‍ ത്രിബിള്‍സ് വോളി ഫെസ്റ്റ് 26ന് യവനാര്‍കുളത്ത്

Web Desk
Posted on May 18, 2019, 5:38 pm

മാനന്തവാടി: വോളിബോളിന്റെ പ്രചാരണത്തിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയവനാര്‍കുളം ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ മണ്‍സൂണ്‍ ഏകദിന ത്രിബിള്‍സ് വോളിബോള്‍ ഫെസ്റ്റ് മെയ് 26ന് യവനാര്‍കുളത്ത് നടക്കും. രാവിലെ 8 മണിക്ക് മല്‍സരം ആരംഭിക്കും. ജില്ലക്കകത്തും പുറത്തുമുള്ള കളിക്കാര്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. വോളിബോളില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്കും യുവാക്കള്‍ക്കും പരിശീലനം നല്‍കുന്നതിനും കോട്ടയം എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എസ്.സി മെഡിക്കല്‍ അനാട്ടമിയില്‍ ഒന്നാം റാങ്ക് നേടിയ മെജിജോസഫ് ആക്കപ്പടിക്കലിനേയും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ ആദരിക്കും. മല്‍സരത്തില്‍ പങ്കെടുക്കുന്നടീമുകള്‍ മെയ് 23 ന് മുമ്പ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.ബന്ധപ്പെടേണ്ട നമ്പര്‍ 9544946647,9605329277 യോഗത്തില്‍ പ്രസിഡന്റ് ജോസ് നരിക്കുഴ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോണി മറ്റത്തിലാനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജോയി എം.ഡി, പാപ്പച്ചന്‍ കുനംപറമ്പില്‍, കുരുവിള മുപ്പാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

you may also like this: