Web Desk

തിരുവനന്തപുരം

May 22, 2021, 8:16 am

രണ്ട് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, തൃശ്ശൂരില്‍ ഇന്നുകൂടി, മലപ്പുറത്ത് തുടരും

Janayugom Online

സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗണ്‍ പിൻവലിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗണാണ് ഒഴിവാക്കിയത്. തൃശ്ശൂര്‍ ജില്ലയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്നുകൂടി തുടരും. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ ഇളവുകളെ കുറിച്ച് ചർച്ച ചെയ്യും. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായതിനാൽ മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ തുടരും.

ബാക്കി 13 ജില്ലകളിലും ലോക്ക്ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. മലപ്പുറത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മലപ്പുറത്ത് നേരിട്ടെത്തി സ്ഥിതി വിലയിരുത്തും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ജില്ലയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ശരാശരി 33 ശതമാനമാണ്.
eng­lish sum­ma­ry; trip­ple lock­down in kerala
you may also like this video;