ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെയും കൂട്ടരെയും പൊലീസ് തടഞ്ഞു. ക്ഷേത്രത്തില്‍ കയറുന്ന ജനങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നാവശ്യപ്പെട്ടുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യവെയാണ് തൃപ്തി ദേശായിയെയും സംഘത്തെയും പൊലീസ് തടഞ്ഞത്. മഹാരാഷ്ട്രയിലെ അഹ്മദാബാദിലുള്ള ഷിര്‍ദ്ദി സായിബാബ ക്ഷേത്രം സന്ദർശിക്കുന്നതിനിടെയാണ് തൃപ്തി ദേശായിയെയും കൂട്ടരെയും പൊലീസ് തടഞ്ഞു.
വസ്ത്രധാരണത്തിന്റെ പേരിലാണ് തൃപ്തിയെയും കൂട്ടരെയും പൊലീസ് വിലക്കിയത്. ക്ഷേത്രത്തിന് മുന്നിൽ മാന്യമായ വസ്ത്രം ധരിക്കണമെന്ന ബോര്‍ഡ് മാറ്റാൻ തൃപ്തിയും കൂട്ടരും ശ്രമിക്കുകയായിരുന്നു. ബോർഡ് ഭാരവാഹികൾ മാറ്റിയില്ലെങ്കിൽ മനുഷ്യവകാശ ദിനത്തിൽ താനും കൂട്ടരും അത് ചെയ്യുമെന്ന് തൃപ്തി നേരത്തെതന്നെ ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടർന്ന് ഈ മാസം ഏഴ് മുതൽ പതിനൊന്ന് വരെ ക്ഷേത്രസന്ദർശനത്തിന് തൃപ്തിക്ക് വിലക്കേർപ്പെടുത്തി.
അടുത്തിടെയാണ് ഭാരതസംസ്ക്കാരത്തിന് യോജിച്ച രീതിയിൽ വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികൾ ബോർഡ് വച്ചത്. ഭക്തരുടെ ആവശ്യപ്രകാരമായിരുന്നു പുതിയ ബോർഡ് സ്ഥാപിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. എന്നാൽ ഇതിനായി ആരെയും നിർബന്ധിച്ചിട്ടില്ലന്നും ക്ഷേത്ര ട്രസ്റ്റ് കൂട്ടിച്ചേർത്തു.
English Summary:Tripti desai detained
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.