വിവാദ ഘർവാപസി കേന്ദ്രം പേരുമാറ്റി വീണ്ടും രംഗത്ത്: പാലക്കാട് സ്വദേശിയെ രക്ഷപെടുത്തി

Web Desk
Posted on May 17, 2019, 8:45 am

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ലെ വി​വാ​ദ ഘ​ർ​വാ​പ​സി പീ​ഡ​ന കേ​ന്ദ്രം പേ​രു​മാ​റ്റി വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മു​മ്പ് ക​ണ്ട​നാ​ട് ആ​ർ​ഷ വി​ദ്യാ​കേ​ന്ദ്രം എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​നം ഇ​പ്പോ​ൾ ചൂ​ര​ക്കാട്   സാധനാ ശക്തികേന്ദ്രമെന്ന പേരിലാണ്   പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും നാട്ടുകാര്‍ രക്ഷപ്പെടുത്തിയ പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചെന്നും പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നുമാണ് തൃപ്പൂണിത്തുറ എസ്.ഐ പറഞ്ഞത്.

രാത്രികാലങ്ങളില്‍ കേന്ദ്രത്തില്‍ നിരവധി വാഹനങ്ങള്‍ വരുന്നതായി പ്രദേശവാസികള്‍ പറയുന്നു. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി സ്ഥലം എം.എല്‍.എ എം സ്വരാജ് പറഞ്ഞു. കേ​ന്ദ്ര​ത്തി​ലേ​ക്ക്​ ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച്​ ന​ട​ത്തി