ആവശ്യം കഴിഞ്ഞപ്പോള്‍ തന്നെ വേണ്ടാതായി; ത്രിപുരയില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പാര്‍ട്ടിവിട്ടു

Web Desk
Posted on March 19, 2019, 6:21 pm

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ശുഭാല്‍ ഭൗമിക് പാര്‍ട്ടിവിട്ടു. ബിജെപിയില്‍ പ്രവര്‍ത്തിച്ചത് മതിയായെന്നും ഭാരമായി ആരും കാണുന്നത് താല്‍പര്യമില്ലെന്നും ഭൗമിക് ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ഭൗമിക് 2014ലാണ് ബിജെപിയില്‍ ചേരുന്നത്. ബിജെപിയ്ക്ക് ഭരണത്തിലെത്താന്‍ പ്രധാന പങ്ക് വഹിച്ചത് ഭൗമിക് ആയിരുന്നു. ആവശ്യം കഴിഞ്ഞപ്പോള്‍ തന്നെ വേണ്ടാതായി. വീണ്ടും കോണ്‍ഗ്രസില്‍ ചേരാനാണ് തീരുമാനമെന്നും ഭൗമിക് പറഞ്ഞു.