24 April 2024, Wednesday

Related news

October 7, 2022
September 20, 2022
February 7, 2022
December 16, 2021
September 27, 2021
September 18, 2021
August 18, 2021

കോടതി വിധിയോ? സാരമില്ല; കോടതി വിധിച്ചാലും നടക്കുന്നത് എന്റെ കല്‍പ്പനപോലെയെന്ന് ബിജെപി മുഖ്യമന്ത്രി

Janayugom Webdesk
അഗർത്തല
September 27, 2021 5:29 pm

വിവാദ പ്രസ്താവനകള്‍ നടത്തി നിരവധി തവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. നിയമങ്ങളെയും കോടതിയെയും കാര്യമാക്കേണ്ടതില്ലെന്ന രീതിയിലാണ് ബിപ്ലബ് കുമാറിന്റെ പുതിയ പ്രസ്താവന. കോടതി വിധികൾ കാര്യമാക്കേണ്ടെന്നും നിങ്ങൾ നിങ്ങളുടെ ജോലി ചെയ്തോളൂ എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. സർക്കാർ നിർദ്ദേശം നടപ്പാക്കിയാൽ മതിയെന്നും മുഖ്യമന്ത്രി സൂചിപ്പിക്കുന്നു. കോടതി ഉത്തരവ് ഭയമുള്ളതിനാൽ ജോലി കൃത്യമായി ചെയ്യാൻ സാധിക്കുന്നില്ലെന്ന് നിരവധി ഓഫീസർമാർ പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വിവാദ പ്രസംഗം നടത്തിയത്.
ഇതിനെതിരെ പ്രതിപക്ഷമായ സിപിഎമ്മും ത്രിണമൂൽ കോൺഗ്രസും കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നു. ഇത്തരം പ്രസ്താവനകൾ നടത്താൻ ഒരു മുഖ്യമന്ത്രി പദവിയിൽ ഇരിക്കുന്ന വ്യക്തിക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ പ്രസ്താവന നടത്തുന്നത്. ജനങ്ങൾക്ക് നീതി ലഭിക്കുന്ന വിഷയത്തിൽ അവസാന അത്താണിയാണ് കോടതികൾ. കോടതി വിധിക്ക് യാതൊരു വിലയും കൽപ്പിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് യോജിച്ചതല്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

സിവിൽ സർവീസ് ഓഫീസേഴ്സ് അസോസിയേഷന്റെ 26 -ാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിപ്ലബ്. പൊലീസുകാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ത്രിപുര മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയത്.കോടതികൾ വിധി പുറപ്പെടുവിച്ചേക്കാം. എന്നാൽ അത് നടപ്പാക്കേണ്ടത് പൊലീസുകാരാണ്. പൊലീസ് എന്റെ കീഴിലാണ്. നിങ്ങൾ ഭയപ്പെടേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം.

ബിപ്ലബിന്റെ പുതിയ പ്രസംഗത്തിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്.

Eng­lish Sum­ma­ry: Tripu­ra CM Biplav Deb again with con­tro­ver­sy statement 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.