ത്രിപുരയില്‍ 1 മണിവരെ 46 ശതമാനം പോളിങ്

Web Desk
Posted on February 18, 2018, 1:08 pm

അ​ഗ​ര്‍​ത​ല: ത്രിപുരയില്‍ 60 അംഗ നിയമസഭയിലേക്കുള്ള പോളിങ്ങ്​ പുരോഗമിക്കുന്നു. 1 മണിവരെ 46 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. 60ല്‍ 59​ സീ​റ്റി​ലേക്കുള്ള വോ​െ​ട്ട​ടു​പ്പിനായി 3214 പോളിങ്​ സ്​റ്റേഷനുകളാണ്​ ഒരുക്കിയിട്ടുള്ളത്​.

സിപി​എം സ്​​ഥാ​നാ​ര്‍​ഥി രാ​മേ​ന്ദ്ര നാ​രാ​യ​ണ്‍ ദേ​ബ്​ വ​ര്‍​മ​യു​ടെ മ​ര​ണ​ത്തെ​ തു​ട​ര്‍​ന്ന്​ ച​റി​ലാം മ​ണ്ഡ​ല​ത്തി​ല്‍ മാ​ര്‍​ച്ച്‌​ 12നാ​ണ്​ വോ​െ​ട്ട​ടു​പ്പ്. 20 സീ​റ്റ്​ പ​ട്ടി​ക​വ​ര്‍​ഗ സം​വ​ര​ണ​മാ​ണ്. 307 സ്​​ഥാ​നാ​ര്‍​ഥി​ക​ളാ​ണ്​ രം​ഗ​ത്ത്​. സിപിഎം 57 സീ​റ്റി​ല്‍ മ​ത്സ​രി​ക്കു​മ്പോ​ള്‍ ഘ​ട​ക​ക​ക്ഷി​ക​ളാ​യ ആ​ര്‍എ​സ്പി, ഫോ​ര്‍​വേ​ഡ്​ ബ്ലോ​ക്ക്, സിപി​െ​എ എ​ന്നി​വ​യു​ടെ ​പോ​രാ​ട്ടം ഒ​ന്നു​വീ​തം സീ​റ്റി​ല്‍ ഒ​തു​ങ്ങി.

അ​ഞ്ചാം​ത​വ​ണ മു​ഖ്യ​മ​​ന്ത്രി പ​ദ​ത്തി​ലെ​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന സി.​പി.​എം നേ​താ​വ്​ മ​ണി​ക്​ സ​ര്‍​ക്കാ​ര്‍ 50ലേ​റെ റാ​ലി​ക​ളി​ല്‍ പ​െ​ങ്ക​ടു​ത്തു. സീ​താ​റാം യെ​ച്ചൂ​രി, വൃ​ന്ദ കാ​രാ​ട്ട്​ തു​ട​ങ്ങി​യ​വ​രും ഇ​ട​തു​മു​ന്ന​ണി​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തി. രാ​ഹു​ല്‍ ഗാ​ന്ധി അ​ഗ​ര്‍​ത​ല​യി​ല്‍​നി​ന്ന്​ 180 കി.​മീ​റ്റ​ര്‍ അ​ക​ലെ കൈ​ലാ​ശ​ഹ​റി​ല്‍ ന​ട​ന്ന റാ​ലി​യി​ല്‍ ​പ്ര​സം​ഗി​ച്ച​താ​ണ്​ കോ​ണ്‍​ഗ്ര​സി​​​​​​െന്‍റ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ കാ​ര്യ​മാ​യ പ്ര​ചാ​ര​ണം.​വോ​െ​ട്ട​ണ്ണ​ല്‍ ​മേ​ഘാ​ല​യ, നാ​ഗാ​ലാ​ന്‍​ഡ്​ എ​ന്നി​വ​ക്കൊ​പ്പം മാ​ര്‍​ച്ച്‌​ മൂ​ന്നി​ന്.